|    Jan 18 Wed, 2017 11:54 pm
FLASH NEWS

വടക്കഞ്ചേരിയില്‍ സ്‌കൂളിന്റെ പൂട്ട് തകര്‍ത്ത് മോഷണം

Published : 9th December 2015 | Posted By: SMR

വടക്കഞ്ചേരി: ചെറുപുഷ്പം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പൂട്ട് തകര്‍ത്ത് മോഷണം. നാല്‍പ്പതിനായിരം രൂപ മോഷണം പോയി. ഇന്നലെ രാവിലെ ഓഫിസ് തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് ഓഫിസിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. റൂമിനകത്തായി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന നാല്‍പ്പതിനായിരം രൂപയാണ് മോഷണം പോയത്. ചെന്നൈ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ ദിവസങ്ങളിലായി വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിച്ച രൂപയാണ് നഷ്ടപ്പെട്ടത്. സ്‌കൂളിന്റെ പുറക് വശത്തെഗേറ്റിലൂടെ അകത്ത് കടന്ന മോഷ്ടാക്കള്‍ കമ്പി പാര ഉപയോഗിച്ചാണ് പൂട്ട്തകര്‍ത്തിരിക്കുന്നത്. പാലക്കാട് നിന്നും വിരലടയാള വിദ്ഗധരും ഡോഗ് സ്‌ക്വാഡും വടക്കഞ്ചേരി പോലിസും എത്തി പരിശോധന നടത്തി. ഡോഗ് സക്വാഡിലെ ബ്ലാസ്റ്റര്‍ നായ ഓഫിസില്‍ നിന്നും ഓടി കൂടിസ്‌കൂളിന്റെ പുറക് വശത്തുള്ള ഗേറ്റിലൂടെ നഗരത്തിലെ പഴയ പോസ്‌റ്റോഫിസ് റോഡിലേക്ക് കടക്കുകയും മംഗലം ജലസേചന വകുപ്പ് ഓഫിസിന് മുന്നില്‍ നില്‍ക്കകയുമായിരുന്നു.
മോഷ്ടാക്കള്‍ വാഹനത്തിലാണ് എത്തിയതെന്നും ഒന്നില്‍ കൂടുതല്‍ ആളുകളുള്ളതായും പോലീസ് സംശയിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക