|    Oct 18 Thu, 2018 8:20 am
FLASH NEWS

വടകര റെയില്‍വേ സ്റ്റേഷനിലും പരിസരത്തുമുള്ള മാലിന്യം നീങ്ങുന്നില്ല

Published : 14th September 2017 | Posted By: fsq

 

വടകര: ശുചീകരണം പാളിയതോടെ വടകര റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലും പരിസരത്തും മാലിന്യം നിറയുന്നു. കുറച്ച് ദിവസങ്ങളിലായി റെയില്‍വെ സ്റ്റേഷനിലെ പതിവു കാഴ്ചയാണിത്. ക്ലീനിംഗ് സംബന്ധമായ കരാറിലെ വീഴ്ചയാണ് ഇത്തരമൊരവസ്ഥക്ക് കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്. നേരത്തെ സ്ത്രീകള്‍ ഉള്‍പെടെ ഡസനിലേറെ തൊഴിലാളികളാണ് സ്‌റ്റേഷനും പരിസരവും ശുചിയാക്കിയിരുന്നത്. ആളുകള്‍ പ്ലാറ്റ് ഫോമില്‍ തള്ളുന്ന കവറുകളും പാക്കറ്റുകളും കടലാസ് കഷ്ണങ്ങളുമൊക്കെ തൊഴിലാളികള്‍ അപ്പപ്പോള്‍ മാലിന്യ ശേഖരത്തിലേക്കു മാറ്റുമായിരുന്നു. ഇപ്പോള്‍ ദിവസങ്ങളായി ഇത്തരം പ്രവര്‍ത്തനങ്ങളൊന്നും കൃത്യമായി നടക്കുന്നില്ല. അതുകൊണ്ടു തന്നെ രണ്ടു പ്ലാറ്റുഫോമുകളിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്.മൂന്നു വര്‍ഷത്തെ കരാര്‍ തീര്‍ന്നതിനു ശേഷം പുതിയ ടെണ്ടര്‍ നടപടികള്‍ വൈകുന്നതാണ് ക്ലീനിംഗ് കൃത്യമായി നടക്കാത്തതിനു കാരണം. പുതിയ കരാര്‍ ഏറ്റെടുക്കാന്‍ നിരവധി പേര്‍ പാലക്കാട് ഡിവിഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിലെ നടപടി പൂര്‍ത്തിയാവാന്‍ സമയമെടുക്കുതിനാല്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നു മൂന്നു പേര്‍ വടകരയിലെത്തിയാണ് ഇപ്പോള്‍ ക്ലീനിംഗ് നടത്തുന്നത്. രാവും പകലുമായി 13 പേര്‍ ജോലി ചെയ്തിരുന്ന സ്ഥാനത്താണ് വെറും മൂന്നു പേരുടെ സേവനം ലഭിക്കുന്നത്. ഇവര്‍ വൈകുന്നേരത്തോടെ കോഴിക്കോടേക്ക് മടങ്ങുകയും ചെയ്യും. പിറ്റേന്നു രാവിലെ ആകുമ്പോഴേക്കും പ്ലാറ്റ്‌ഫോമിലും ട്രാക്കിലുമൊക്കെ മാലിന്യം നിറയുന്നു.ട്രാക്കില്‍ വീഴുന്ന വിസര്‍ജ്യങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറാന്‍ വൈകുന്നതിനാല്‍ ദുര്‍ഗന്ധം ഉയരുന്നുമുണ്ട്. പ്ലാറ്റ്‌ഫോമും പരിസരവുംവൃത്തിഹീനമായിരിക്കുന്നത് യാത്രക്കാരില്‍ അസ്വസ്തത സൃഷ്ടിക്കുന്നു. കരാര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത റെയില്‍വെ അധികൃതരുടെ അലംഭാവത്തില്‍ പരക്കെ പ്രതിഷേധമുയരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss