|    Oct 20 Fri, 2017 11:41 pm
FLASH NEWS

വടകര-മാഹി കനാലില്‍ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു

Published : 17th October 2016 | Posted By: Abbasali tf

വടകര: ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് കനാലില്‍ കയറുന്ന ഉപ്പുവെള്ളം കൃഷിയിടത്തിലേക്കിറങ്ങി നെല്‍കൃഷിയുള്‍പ്പെടെയുള്ളവ നശിക്കുന്നു. തിരുവള്ളൂര്‍ പഞ്ചായത്തിലെ മാങ്ങാംമൂഴി ഷട്ടര്‍ തകര്‍ന്നതാണ് വടകര-മാഹി കനാലില്‍ ഉപ്പുവെള്ളം കയറാന്‍ ഇടയാക്കുന്നത്. കനാലിന്റെ ഇരുകരയിലും സമീപത്തുള്ള നെല്‍കൃഷി വാഴ, മരച്ചീനി കൃഷികളുമാണ് നശിക്കുന്നത്. മാങ്ങാംമൂഴിയിലെ ഷട്ടര്‍ പുതുക്കിപ്പണിതിരുന്നെങ്കിലും വീണ്ടും കേടായതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമായത്. മഴക്കാലത്ത് ഉയര്‍ത്തിയ ഷട്ടര്‍ വേനല്‍ക്കാലത്ത് താഴ്‌ത്തേണ്ടതുണ്ട്. അല്ലെങ്കില്‍ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്ന അവസ്ഥയാണുണ്ടാവുക. കൃഷിയിടത്തിന് പുറമെ സമീപപ്രദേശത്തെ കിണറിലും ഉപ്പ് വെള്ളം കയറുന്നുണ്ട്. ഗ്രാമപ്പഞ്ചായത്തിലെ 13,14 വാര്‍ഡുകളിലെ പച്ചക്കറികൃഷി മുഴുവന്‍ കഴിഞ്ഞ വര്‍ഷം നശിച്ചിരുന്നു. കനാലിലെ വെള്ളം അടുത്ത മാസത്തോടെ കനാലിന്റെ അടുത്തുള്ള പ്രദേശത്ത് മരച്ചീനി നടേണ്ട സമയമാണ്. എന്നാല്‍ വെള്ളം വലിയാത്തതിനാല്‍ കൃഷി നടത്താന്‍ സാധിക്കുന്നില്ല. കനാല്‍ നവീകരണം ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. ഇത് കാരണം കനാലിലെ വെള്ളം ഒഴുകിപ്പോവാത്ത സ്ഥിതിയാണുള്ളത്. ഉപ്പുവെള്ളം കയറുന്നതോടൊപ്പം ഈ പ്രശ്‌നവും കര്‍ഷകരെ വലയ്ക്കുന്നു. കനാലിന്റെ ഒഴുക്ക് പൂര്‍വസ്ഥിതിയിലാക്കുകയും ഷട്ടര്‍ അറ്റകുറ്റപ്പണി നടത്തുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക