|    Apr 29 Sat, 2017 7:02 am
FLASH NEWS

വടകര മണ്ഡലത്തിലെ റോഡ് വികസനത്തിനായി 156.75 കോടി

Published : 30th November 2016 | Posted By: SMR

വടകര: വടകര അസംബ്ലി മണ്ഡലത്തില്‍ റോഡുകളും പാലങ്ങളും നിര്‍മിക്കുന്നതിനായ് 156.75 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായ് സി കെ നാണു എംഎല്‍എ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സെന്‍ട്രല്‍ റോഡ് ഫണ്ട് പ്രകാരം ചോറോട് മാങ്ങാട്ട് പാറ ഓര്‍ക്കാട്ടേരി കുന്നുമ്മക്കര കുഞ്ഞിപ്പള്ളി മോന്താല്‍ കടവ് റോഡിന് 20 കോടി രൂപയും, മുട്ടുങ്ങല്‍ പക്രന്തളം റോഡിന് നാല്‍പ്പത്തിയോന്നരക്കൊടി രൂപയും, മൂരാട് പാലം പുനര്‍ നിര്‍മാണത്തിനായി 50 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. തുരുത്തിമുക്ക് കിടഞ്ഞിപ്പലം വൈ മോഡല്‍ റോഡ് നിര്‍മാണത്തിനായ് 25 കോടി, വെള്ളികുളങ്ങര കണ്ണൂക്കര മാടാക്കര റോഡിന് മൂന്ന് കോടി, ഒന്തം റോഡ് മേല്‍പ്പാലം സാന്റ്ബാങ്ക്‌സ്  റോഡ് അഞ്ച് കോടി, മാക്കൂല്‍ പീടിക ചല്ലുവയല്‍ റോഡ് ഒരു കോടി, റവന്യൂ ടവര്‍ നിര്‍മാണത്തിന് 8 കോടി, റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായ് ഒരു കോടിയുമാണ് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്ന് അനുവദിച്ചത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒഞ്ചിയം പഞ്ചായത്തിലെ കൊറ്റൊത്ത് കട്ടിങ് റോഡിന് 25 ലക്ഷം, ചെറിയ പറമ്പത്ത് മടപ്പള്ളി ഹൈസ്‌കൂള്‍ ട്രാന്‍സ്‌ഫോമാര്‍ മുക്ക് റോഡിന് 15 ലക്ഷം,  വടകര നഗരസഭ പരിധിയിലെ കൈനോളി മുക്ക് മുച്ചിലോട്ട് താഴക്കുനി റോഡിന് 10 ലക്ഷം, അക്ലോത്ത് നട അരകുളങ്ങര റോഡിന് 25 ലക്ഷം, നടോല്‍പ്പീടിക വണ്ണാത്തി ഗേറ്റ് റോഡിനു 25 ലക്ഷം, ചോറോട് പഞ്ചായത്തിലെ നെല്ലിയങ്കര റോഡിന് പത്ത് ലക്ഷം, മുല്ലെരിപ്പാലം റോഡിനു 15 ലക്ഷം. റാണി മില്‍സ് പൈപ്പ് ലയിന്‍ റോഡിന് 25 ലക്ഷം, ഏറാമല പഞ്ചായത്തിലെ ഓര്‍ക്കാട്ടേരി ബസ്സ്‌സ്‌റ്റോപ്പ് ഒഞ്ചിയം പാലം റോഡിന് 50 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. മൂന്ന് വര്‍ഷം മുമ്പ് എല്ലാ നടപടിയും പൂര്‍ത്തിയാക്കിയ അഴിയൂര്‍ മുതല്‍ അഴിത്തല വരെയുള്ള തീരദേശ റോഡ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ 50 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. തീരദേശ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് മന്ത്രി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ ഈറോഡിനെ കുറുച്ച് വ്യക്തമായ ധാരണ നല്‍കും. വടകര മണ്ഡലത്തിലെ ദേശീയ പാതയടക്കം 19 റോഡുകളിലെ കുഴിയടക്കാന്‍ ടെണ്ടര്‍ വിളിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും തന്നെ തയ്യാറാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇക്കാരണത്താലാണ് കുഴിയടക്കാനായി ഫണ്ട് വകയിരുത്തിയിട്ടും വര്‍ക്ക് ചെയ്യാനാവാത്തതെന്ന് അദ്ദേഹം അറിയിച്ചു. കറന്‍സി നിരോധനം മൂലം ഫണ്ട് ക്രയവിക്രിയം ചെയ്യാനുള്ള പ്രയാസം ഈ മേഖലയിലും നേരിടുമെന്നും ഇതിനായി ചിലപ്പോള്‍ കാലതാമസം വന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്ത സമ്മേളനത്തില്‍ എല്‍ഡിഫ് മണ്ഡലം കണവീനര്‍ ആര്‍ ഗോപാലന്‍, ഇ എം ബാലകൃഷ്ണന്‍, ടി എന്‍ കെ ശീന്ദ്രന്‍, ടി കെ ഷരീഫ്, പി പി രാജന്‍ എന്നിവരും പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day