|    Jul 21 Fri, 2017 8:03 am
FLASH NEWS

വടകര നാര്‍കോട്ടിക് കോടതിയില്‍ ജഡ്ജിയെ നിയമിച്ചു

Published : 14th July 2017 | Posted By: fsq

 

വടകര: രണ്ടുമാസമായി പൂട്ടിയിട്ട വടകരയിലെ നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ കോടതിയില്‍ ജഡ്ജിയെ നിയമിച്ച് ഹൈക്കോടതി ഉത്തരവായി. എംവി രാജകുമാരയെയാണ് ജഡ്ജിയായി നിയമിച്ചിട്ടുള്ളത്. നിലവില്‍ ഇദ്ദേഹം വടകര മോട്ടോര്‍ ആക്‌സിഡന്‍ട് ക്ലയിംസ് ട്രിബ്യൂണല്‍ ജഡ്ജിയാണ്. മോട്ടോര്‍ ആക്‌സിഡന്‍ട് ക്ലയിംസ് ട്രിബ്യൂണലില്‍ ഷിബു തോമസിനെ നിയമിച്ചു കൊണ്ടും ഉത്തരവായി. കാസര്‍കോട് സ്വദേശിയായ രാജകുമാര തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായിരുന്നു. കോടതിയില്‍ ഇന്ന് മുതല്‍ സിറ്റിങ് തുടങ്ങും.കേരളത്തില്‍ ആകെയുള്ള രണ്ടു മയക്കുമരുന്നു കോടതികളില്‍ ഒന്നാണ് കഴിഞ്ഞ രണ്ട് മാസമായി സിറ്റിങില്ലാതെ പ്രവര്‍ത്തന രഹിതമായത്. രണ്ടും മൂന്നും വര്‍ഷങ്ങളായി വിചാരണ പൂര്‍ത്തിയാവാതെ ജയിലില്‍ കഴിയുന്ന 27 പ്രതികളുടെ കേസ്, വിചാരണ തടവുകാരുടെ കേസുള്‍പ്പടെ 114 റിമാന്റ് പ്രതികളും ഈ കോടതിക്ക് കീഴിലുണ്ട് പലതിലും കുറ്റപത്രം വന്നിട്ടും വിചാരണ തുടങ്ങാതെ കിടക്കുകയാണ്. ജഡ്ജിയില്ലാതായതോടെ കോഴിക്കോട്ടെ വഖഫ് ട്രിബ്യൂണലിനനും, പിന്നീട് വടകര എംഎസിടിക്കും കൈമാറുകയാണുണ്ടായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക