|    Mar 24 Fri, 2017 1:53 am
FLASH NEWS

വടകര – തൊട്ടില്‍പ്പാലം റൂട്ടിലെ ബസ്സുകള്‍ ഇന്ന് നിരത്തിലിറങ്ങുന്നത് രണ്ടു ജീവന്‍ രക്ഷിക്കാന്‍

Published : 1st August 2016 | Posted By: SMR

നാദാപുരം: ഭാര്യക്ക് കരള്‍ പകുത്തു നല്‍കി പുതുജീവന്‍ നല്‍കിയ സുഭാഷിന്റെയും ഭാര്യ അനുവിന്റെയും ചികില്‍സാ സഹായ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ വടകര – തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ ഇന്ന് സാന്ത്വന വാഹനമായി ഓടും.
കല്ലാച്ചി കൈതക്കോട്ടയിലെ സുഭാഷിനും ഭാര്യ കാവിലുമ്പാറയിലെ കണ്ണന്‍-ഏലിയാമ്മ ദമ്പതികളുടെ മകള്‍ അനുവിനും വേണ്ടിയാണ് വാഹനജീവനക്കാര്‍ കൈകോര്‍ക്കുന്നത്. അനു മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ബസ്ജീവനക്കാരനായ സുഭാഷ് കരള്‍ പകുത്തു നല്‍കുകയായിരുന്നു. കരള്‍ നല്‍കി സുഭാഷ് രണ്ടു ജീവനുകളാണ് തിരിച്ചുപിടിച്ചത്.കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്ന സമയത്ത് അനു ഏഴുമാസം ഗര്‍ഭിണിയായിരുന്നു. ഇരട്ട ശസ്ത്രക്രിയയിലൂടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കുകയും കരള്‍ മാറ്റിവെക്കുകയുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ സഞ്ജീവ് സഹദേവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. നീണ്ട 18 മണിക്കൂറിനിടയില്‍ നടന്നതു മൂന്നു ശസ്ത്രക്രിയകളായിരുന്നു. ആദ്യ ശസ്ത്രക്രിയയില്‍ അനു ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മൂന്നു പേരും ഇപ്പോള്‍ ഈ സ്വകാര്യ ആശുപത്രിയിലാണ് കഴിയുന്നത്. കേരളത്തില്‍ അപൂര്‍വ്വമായി മാത്രമാണ് സ്ത്രീകളില്‍ ഇത്തരം ശസ്ത്രക്രിയ നടന്നിട്ടുള്ളത്. 50 ലക്ഷം രൂപയാണ് ചികില്‍സാ ചെലവിനത്തില്‍ ഇവരുടെ കുടുംബം പ്രതീക്ഷിക്കുന്നത്. നിര്‍ധനകുടുംബത്തില്‍ പെട്ട ഇവര്‍ക്ക് താങ്ങാന്‍ പറ്റാത്ത ബാധ്യത ആയതിനാലാണ് നാട്ടുകാര്‍ സഹായഹസ്തവുമായി രംഗത്തെത്തിയത്. ധനസമാഹരണാര്‍ത്ഥം തൊട്ടില്‍പാലം-വടകര റൂട്ടിലെ ബസ്സുടമകളും തൊഴിലാളികളും ഓട്ടോ ടാക്‌സി തൊഴിലാളികളും ഈ ഉദ്യമത്തില്‍ കൈകോര്‍ക്കും

(Visited 27 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക