|    Nov 14 Wed, 2018 10:53 am
FLASH NEWS

വടകര താലൂക്കിലെ സംഘര്‍ഷം : സര്‍വകക്ഷി യോഗം ബിജെപി ബഹിഷ്‌കരിച്ചു

Published : 22nd June 2017 | Posted By: fsq

 

വടകര: വടകര താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ യുവി ജോസിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ഇന്നലെ വൈകീട്ട് 3 മണിക്ക് വടകര മിനി സിവില്‍ സ്‌റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നു. എന്നാല്‍ യോഗത്തില്‍ ബിജെപി വിട്ടു നിന്നു. താലൂക്കില്‍ നടന്ന അക്രമസംഭവങ്ങളില്‍ ബിജെപിയും സിപിഎമ്മും കക്ഷികളായതിനാല്‍ ഇരു പാര്‍ട്ടി സംസ്ഥാന നേതാക്കളെയും ഒപ്പമിരുത്തി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വീണ്ടും യോഗം ചേരാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. അക്രമസംഭവങ്ങളെ അപലപിച്ച യോഗം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും തീരുമാനിച്ചു. അക്രമികള്‍ ബോംബ് വലിയ തോതില്‍ ശേഖരിച്ചതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയകരമായ ഇത്തരം സ്ഥലങ്ങളില്‍ ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു. സമാധാന സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി താലൂക്കിലെ ആറ് പഞ്ചായത്തുകളില്‍ 22,23,24 തിയ്യതികളിലായി പ്രത്യേക യോഗം ചേരും. തഹസില്‍ദാരുടെ നേതൃത്വത്തില്‍ ചേരുന്ന യോഗം വിളിച്ചു ചേര്‍ക്കാന്‍ അതാത് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ഡിവൈഎസ്പി കെ സുദര്ശന്‍, നാദാപുരം കണ്‍ട്രോള്‍ റൂ സിഐ എന്‍ സുനില്‍കുമാര്‍, എല്‍ആര്‍ തഹസില്‍ദാര്‍ കെകെ രവീന്ദ്രന്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂര്‍ മുരളി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍കെ ബാലകൃഷ്ണന്‍, തിരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം മോഹനന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സിഭാസ്‌കരന്‍, കെകെ ദിനേശന്‍, കെകെ ലതിക, കെപി കുഞ്ഞമ്മത് കുട്ടി, ടികെ കുഞ്ഞിരാമന്‍ (സിപിഎം), ടി സിദ്ദിഖ്, വിഎം ചന്ദ്രന്‍(കോണ്‍ഗ്രസ്), മനയത്ത് ചന്ദ്രന്‍(ജെഡിയു), പുത്തൂര്‍ അസീസ് (മുസ്‌ലിം ലീഗ്), പി സുരേഷ് ബാബു (സിപി ഐ), കെകെ നാരായണന്‍ (എ ന്‍സിപി), കെ ലോഹ്യ, പിപി രാജന്‍ (ജെഡിഎസ്), വടയക്കണ്ടി നാരായണന്‍ (കേ. കോണ്‍ എം) എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss