|    Sep 23 Sun, 2018 12:09 pm
FLASH NEWS

വടകര ടൗണ്‍ മല്‍സ്യ മാര്‍ക്കറ്റ് പുനര്‍നിര്‍മിക്കണം

Published : 20th April 2018 | Posted By: kasim kzm

വടകര: കഴിഞ്ഞ നഗരസഭ ബജറ്റിലും ഈ വര്‍ഷത്തെ ബജറ്റിലും ഫണ്ട് വകയിരുത്തിയിട്ടും വടകര ടൗണ്‍ മല്‍സ്യമാര്‍ക്കറ്റിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം നടപ്പിലാക്കാത്ത അധികൃതരുടെ കെടുകാര്യസ്ഥത ഉപേക്ഷിക്കണമെന്ന് മല്‍സ്യവിതരണ തൊഴിലാളി യൂനിയന്‍(ഐഎന്‍ടിയുസി) താലൂക്ക് കണ്‍വെന്‍ഷന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കുറച്ച് പേര്‍ കച്ചവടം ചെയ്ത് ലാഭം കൊയ്യുമ്പോള്‍ കുറേ പേര്‍ സ്ഥലപരിമിതി കാരണം ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് മാര്‍ക്കറ്റിലുള്ളത്.
നിലവില്‍ മാര്‍ക്കറ്റില്‍ 67 ലൈസന്‍സുകാരും, 250ല്‍ പരം വര്‍ക്കിംഗ് പെര്‍മിറ്റുകാരും തൊഴിലെടുക്കുന്നുണ്ട്. ഇത്രയും തൊഴിലാളികള്‍ തൊഴിലെടുക്കുന്ന സ്ഥലം വളരെ പരിമിതമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. 29ന് കൊയിലാണ്ടിയില്‍ വച്ച് നടക്കുന്ന മത്സ്യവിതരണ തൊഴിലാളി യൂനിയന്‍(ഐഎന്‍ടിയുസി) ജില്ലാ സമ്മേളനം വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെഎന്‍എ അമീര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് രാജേഷ് കിണറ്റിന്‍കര അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss