|    Mar 27 Mon, 2017 4:30 am
FLASH NEWS

വടകര ടൗണ്‍ ഇന്നുമുതല്‍ ബീറ്റ് പോലിസ് നിയന്ത്രിക്കും

Published : 5th September 2016 | Posted By: SMR

വടകര: വടകര ടൗണില്‍ വര്‍ധിച്ച തിരക്ക് ഓണം, ബക്രീദ് ആഘോഷങ്ങള്‍ അടുത്തതോടെ കൂടുതലായ സൗഹചര്യത്തില്‍ ഇന്ന് മുതല്‍ കൂടുതല്‍ പോലിസിനെ നഗരത്തില്‍ വിന്യസിക്കാന്‍ തീരുമാനം. വടകര ഡി വൈഎസ്പി പി കെ രാജുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തിരക്ക് നയന്ത്രിക്കാന്‍ പോലിസ് നടപടി സ്വീകരിക്കുന്നത്.
ഇതിനായി വടകര സ്റ്റേഷന്‍, വനിതാസെല്‍, കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളില്‍ നിന്നായി വനിതാ പോലിസ് അടക്കമുള്ള കൂടുതല്‍ സേനയെ നിയോഗിക്കും. വടകര ജെ ടി റോഡ് മുതല്‍ കരിമ്പനപാലം വരെയും, എടോടി മുതല്‍ പുതിയ ബസ്സ് സ്റ്റാന്‍ഡ്, ദേശീയ പാത, അടക്കാതെരുവ് ജങ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് റോഡ്, എന്നിവിടങ്ങളിലാണ് കൂടുതല്‍ ഗതാഗത കുരുക്കും, കച്ചവട തിരക്കും അനുഭവപ്പെടുന്നത്.
ഇത് നിയന്ത്രിക്കലാണ് ബീറ്റ് പോലിസിന്റെ ചുമതല. കാലത്ത് 10 മണിമുതല്‍ രാത്രി 8 മണിവരെ ബീറ്റ് പോലിസിന്റെ സേവനം ലഭ്യമാക്കും.  ട്രാഫിക് അഡൈ്വസറി കമ്മിറ്റി നേരത്തെയെടുത്ത തീരുമാനം ഇന്ന് മുതല്‍ കര്‍ശനമാക്കുമെന്നും പോലിസ് അറിയിച്ചു. മാര്‍ക്കറ്റ് റോഡിലെ രൂക്ഷമായ ഗതാഗത കുരുക്ക് കാരണ മുനിസിപ്പല്‍ ചെയര്‍മാന്‍, വടകര ആര്‍ടിഒ, പോലിസ്, വിവിധ സംഘടനകള്‍ ചേര്‍ന്നാണ് മുമ്പ് യോഗം ചേര്‍ന്നത്. മാര്‍ക്കറ്റ് റോഡില്‍ ചരക്ക് ലോറികള്‍ നിശ്ചിതസമയത്ത് മാത്രം ലോഡിറക്കാനും, സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് ഒഴിവാക്കാനുമാണ് നേരത്തെയെടുത്ത തീരുമാനം.
ഈ തീരുമാനം കുറഞ്ഞ ദിവസം മാത്രം നടപ്പിലാക്കിയെങ്കിലും പോലിസ് ഈ തീരുമാനത്തില്‍ കര്‍ശന നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് വീണ്ടും വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിക്കുകയാണ്. ഇത് ബസുടമകളുടെ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. പോലിസ് നടപടി ശക്തമാക്കിയില്ലെങ്കില്‍ പഴയബസ്സ്‌സ്റ്റാന്‍ഡിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുമെന്നും ഉടമകള്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തിരക്ക് ഒഴിവാക്കാന്‍ പോലിസ് നടപടി ശക്തമാക്കാന്‍ തീരുമാനിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക