|    Jan 19 Thu, 2017 5:49 am
FLASH NEWS

വടകര കമ്പനിയുടെ വെളിച്ചെണ്ണ പ്ലാന്റ് ഉദ്ഘാടനത്തിനൊരുങ്ങി

Published : 2nd July 2016 | Posted By: SMR

വടകര:വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രോഡ്യുസര്‍ കമ്പനിയുടെ രണ്ടാമത്തെ പ്രൊജക്റ്റ് ആയ വെളിച്ചെണ്ണ പ്ലാന്റ് ഉദ്ഘാടത്തിനൊരുങ്ങി. മണിയൂര്‍ പഞ്ചായത്തിലെ മുതുവനയിലാണ് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായത്. കമ്പനി വില കൊടുത്തു വാങ്ങിയ 77 സെന്റ് സ്ഥലത്താണ് പ്ലാന്റ് നിര്‍മിച്ചിരിക്കുതെന്ന് കമ്പനി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മൂന്ന് എക്‌സ്‌പെല്ലര്‍, രണ്ട് ഫില്‍ട്ടര്‍ പ്രസ്, നാലായിരം ലിറ്റര്‍ വീതം ഉള്‍കൊള്ളുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ ടാങ്ക്, പൗച്ച് ഫില്ലിംഗ് മെഷീന്‍, ബോട്ട്‌ലിംഗ് മെഷീന്‍ എന്നിവ പ്ലാന്റില്‍ സ്ഥാപിച്ചിട്ടുണ്ട്. പത്ത് ടണ്‍ കൊപ്ര രണ്ട് ഷിഫ്റ്റുകളിലായി സംസ്‌കരിക്കാന്‍ ശേഷിയുളളതാണ് പ്ലാന്റ്. ഫില്‍റ്റര്‍ പ്രസില്‍ ഡബിള്‍ ഫില്‍റ്റര്‍ ചെയ്തതിന് ശേഷം മൈക്രോ ഫില്‍റ്ററും കഴിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയാണ് വിപണിയിലിറക്കുക. കര്‍ഷകരില്‍ നിന്നും വിപണി വിലയേക്കാള്‍ രണ്ടോ മൂന്ന് രൂപ അധികം നല്‍കി തെങ്ങ ഫെഡറേഷന്‍ മുഖാന്തരമാണ് നാളീകേരം ശേഖരിക്കുക.
പ്ലാന്റിന് ആകെ രണ്ടര കോടി രൂപക്ക് മുകളില്‍ ചെലവ് വരും. ദിവസവും അഞ്ഞൂറ് ലിറ്റര്‍ നീര സംസ്‌കരിക്കുന്നുണ്ട്. മുപ്പതോളം നീര ടെക്‌നീഷ്യന്മാര്‍ നീര ചെത്തുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നു. ഇതില്‍ പത്ത് പേര്‍ ബീഹാറില്‍ നിന്നുള്ളവരാണ്. കമ്പനിയില്‍ ഇപ്പോള്‍ പതിനൊന്ന് ഫെഡറേഷനുകളിലായി 143 ഉത്പാദക സംഘങ്ങളുണ്ട്. ആറായിരം ഷെയര്‍ ഉടമകളും കമ്പനിക്കുണ്ട്. വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ പ്ലാന്റ് നിര്‍മാണിന് വടകര കമ്പനി ഉദ്ദേശിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ പ്രൊഫ ഇ ശശീന്ദ്രന്‍, വൈസ് ചെയര്‍മാന്‍മാരായ കെ.പി വിപിന്‍കുമാര്‍, സദാനന്ദന്‍, സെക്രട്ടറി കെ കരുണാകരന്‍, വിജയരാഘവന്‍ നമ്പ്യാര്‍, എം.എം കുമാരന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക