|    May 22 Tue, 2018 5:42 pm
FLASH NEWS

വടകര, ആയഞ്ചേരി അക്രമംആര്‍എസ്എസ്, സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 18th June 2017 | Posted By: fsq

 

വടകര: വടകരയിലും ആയഞ്ചേരി ഭാഗങ്ങളിലു കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെയും, രണ്ട് സിപിഎം പ്രവര്‍ത്തകരെയും വടകര പൊലീസ് അറസ്റ്റ് ചെയ്തു. വടകരയിലെ അക്രമ സംഭവങ്ങളുടെ തുടക്കമായ സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്ന കേളുവേട്ടന്‍ സ്മാരക മന്ദിരത്തിന് നേരെ നടന്ന അക്രമത്തിലും, ബിജെപി നേതാവ് രമദാസ് മണലേരിയുടെ ആയഞ്ചേരിയിലെ വീടിന് നേരെ നടന്ന ബോംബേറിലെയും പ്രതികളെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. സിപിഎം ഓഫീസ് അക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പുതുപ്പണം സ്വദേശികളായ കോട്ടക്കടവിലെ കാരാട്ട് കണ്ണിച്ചിന്റെവിട സുനില്‍കുമാര്‍(34), സുരഭിനിലയത്തി ല്‍ കെവി സംപൂജ്(30), കാദിയാര്‍ വയലില്‍ ബാബു(44) എന്നിവരെയും, ബോംബേറ് നടത്തിയ സംഭവത്തില്‍ ആയഞ്ചേരി സ്വദേശികളായ നാളോംകാട്ടില്‍ രജിത്ത്(23), പടിഞ്ഞാറെ കൊയിലോത്ത് അനീഷ്(32) എന്നീ സിപിഎം പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. ഇതില്‍ സിപിഎം ഓഫീസ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. ബോംബേറ് കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss