|    Nov 21 Wed, 2018 1:01 am
FLASH NEWS

വടകര അക്രമം ഗൂഢാലോചനയുടെ ഭാഗമെന്ന്

Published : 14th June 2017 | Posted By: fsq

 

വടകര: വടകരയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമം ഗൂഡാലോചനയുടെ ഭാഗമായുണ്ടായതാണെന്ന് യൂത്ത് കോ ണ്‍ഗ്രസ്സ് വടകര പാര്‍ലമെന്റ് കമ്മിറ്റി അരോപിച്ചു. കലാപത്തിന്റെ കണ്ണൂര്‍ മോഡല്‍ വടകരയില്‍ എത്തിക്കാനുള്ള ശ്രമമാണ് ആര്‍എസ്എസും, സിപിഎമ്മും ശ്രമിച്ചു കൊണ്ടിരിക്കുന്നത് അക്രമത്തില്‍ കേന്ദ്രവും കേരളവും മത്സരിക്കുകയാണെന്നന്നും യോഗം വിലയിരുത്തി. ജൂണ്‍ 19ന് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശാന്തിയാത്ര യുവജന പങ്കാളിത്വം കൊണ്ട് വന്‍ വിജയമാക്കുവാന്‍ യോഗം തീരുമാനിച്ചു. പരിപാടി കെപിസിസി നിര്‍വ്വാഹക സമിതി അംഗം കെ ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പികെ രാഗേഷ് അധ്യക്ഷത വഹിച്ചു. സി വത്സലന്‍, അനൂപ് വില്യാപ്പള്ളി, രജീഷ്  വികെ, ബിജു കെപി, സുനന്ദ് എസ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss