|    May 26 Fri, 2017 10:16 pm
FLASH NEWS

വടകരയില്‍ സിപിഎം- ലീഗ് സംഘര്‍ഷം; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Published : 18th July 2016 | Posted By: SMR

വടകര: വടകര കോട്ടപ്പള്ളിയില്‍ സിപിഎം- മുസ്‌ലിം ലീഗ് സംഘര്‍ഷം. ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
ഒരു വാഹനത്തിനു സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് കോട്ടപ്പള്ളി അങ്ങാടിയില്‍ ഇരുപാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം രാത്രി ഏറെ വൈകി സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റ മൂസ എന്ന ലീഗ് പ്രവര്‍ത്തകനെ വടകര ആശാ ആശുപത്രിയിലും ആറ് സിപിഎം പ്രവര്‍ത്തകരെ വടകര സഹകരണ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. വടകര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവ സ്ഥ നിലനില്‍ക്കുകയാണ്. വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day