|    Jan 17 Tue, 2017 8:24 am
FLASH NEWS

വടകരയില്‍ വന്‍ വിദേശ മദ്യവേട്ട; 216 കുപ്പി മദ്യം പിടിച്ചെടുത്തു

Published : 20th August 2016 | Posted By: SMR

വടകര: മാഹിയില്‍ നിന്ന് കടത്തിയ 216 കുപ്പി വിദേശ മദ്യവുമായി വടകരയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അഴിയൂര്‍ സ്വദേശികളായ മരുന്നലക്കല്‍ പടിഞ്ഞാറ് ഷഫീഖ്(20), മയലക്കര അബൂബക്കര്‍ സിദ്ദീഖ്(20) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. അഴിയൂര്‍ ചെക് പോസ്റ്റില്‍ വച്ച് എക്‌സൈസ് സംഘം കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കെ എല്‍ 8. 8861 റ്റാറ്റ ഇന്‍ഡിഗോ കാര്‍ വടകര പുതിയ ബസ് സ്റ്റാന്റ് സമീപം വച്ച് പിടികൂടുകയായിരുന്നു.
കാറിലുണ്ടായിരുന്ന  പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥരും നാട്ടുകാരും പിറകെ ഓടി പിടികൂടുകയായിരുന്നു. പ്രതികളിലൊരാള്‍ എക്‌സൈസ് സംഘത്തെ അക്രമിച്ചിരുന്നു. തിരക്കേറിയ റോഡിലൂടെ വാഹനങ്ങളെയും, കാല്‍നട യാത്രക്കാരെയും ഇടിച്ചു വീഴ്ത്തിയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ പ്രതികള്‍ക്കെതിരേ കൈയേറ്റശ്രമവും നടത്തി.
കാറിന്റെ ഡിക്കിയില്‍ 12 കെയ്‌സുകളിലായി 216 കുപ്പികള്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു മദ്യം.  പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പരിശോധനയ്ക്ക് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഷാജി ജോ ര്‍ജ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഹേമന്ത്കുമാര്‍, സുരേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ ഗണേഷ്‌കുമാര്‍, ആര്‍ എന്‍ സുശാന്ത്, പി എന്‍ രാജീവന്‍, ഷിരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക