|    Aug 18 Fri, 2017 10:28 am
FLASH NEWS

വടകരയില്‍ ബസ് പണിമുടക്ക് പൂര്‍ണം

Published : 11th November 2016 | Posted By: SMR

വടകര: ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലെ ഡിഎ കുടിശ്ശിക നേടിയെടുക്കാനായി വടകര താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിയ സൂചന പണിമുടക്ക് പൂര്‍ണം. വടകരയില്‍ നിന്നു തൊട്ടില്‍പാലം, ചാനിയംകടവ്, പേരാമ്പ്ര, ആയഞ്ചേരി, തണ്ണീര്‍പന്തല്‍ ഭാഗങ്ങളിലേക്കുള്ള ബസ് സര്‍വീസ് പൂര്‍ണമായും നിലച്ചു. ബസ് സര്‍വീസ് നടത്താത്തതിനാല്‍ വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, ഉള്‍നാടന്‍ മേഖലകളില്‍ നിന്ന് വടകരയിലേക്ക് വരുന്നവര്‍ തുടങ്ങിയവരെ പ്രതികൂലമായി ബാധിച്ചു. അതേ സമയം മറ്റു താലൂക്കില്‍ നിന്നു വരുന്ന ബസ്സുകള്‍ വടകരയിലേക്ക് വരുന്നത് തടയാതിരുന്നതിനാ ല്‍ ദേശീയപാതയില്‍ യാത്രാക്ലേശം അനുഭവപ്പെട്ടിട്ടില്ല. പണിമുടക്കിയ തൊഴിലാളികളെ സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു, എഐടിയുസി, എച്ച്എംഎസ് സംഘടനകള്‍ ഉള്‍പ്പെടുന്ന സംയുക്ത സമരസമിതി പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാത്ത ബസ്സുടമകളുടെ സംഘത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക് നടത്തിയത്. തുടര്‍ന്നും നിഷേധാത്മക നിലപാടാണ് ബസ്സുടമകള്‍ ചെയ്യുന്നതെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തേണ്ടി വരുമെന്ന് സംയുക്ത സമരസമിതി മുന്നറിയിപ്പ് നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക