|    Aug 14 Tue, 2018 11:08 pm
FLASH NEWS

വടകരയില്‍ തെരുവ് വിളക്കുകള്‍ രാത്രിയില്‍ അണയും, പകല്‍ കത്തും

Published : 11th August 2018 | Posted By: kasim kzm

വകര: നഗരത്തിലെ തെരുവ് വിളക്കുകള്‍ രാത്രിയില്‍ അണയുകയും, പകല്‍ സമയത്ത് കത്തുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ രാത്രികാലങ്ങളില്‍ നഗരത്തിന്റെ പല ഭാഗങ്ങളും ഇരുട്ടിലായിരിക്കുകയാണ്. പോസ്റ്റുകളില്‍ ഓട്ടോമാറ്റിക് സ്വച്ച് സ്ഥാപിച്ചതാണ് ഇതിന് കാരണമായിരിക്കുന്നത്. സംഭവം കഴിഞ്ഞ ദിവസം നടന്ന വടകര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ പി അശോകന്‍ പരാതി ഉന്നയിച്ചിരുന്നു. നഗരത്തിലെ പല സ്ഥലങ്ങളിലും ഇതാണ് അവസ്ഥ. കെഎസ്ഇബി ജീവനക്കാരോട് ഇത് സംബന്ധിച്ച് പരാതി പറയാനാണ് നേരമെന്നും അശോകന്‍ യോഗത്തില്‍ പറഞ്ഞു.
തെരുവ് വിളക്കുകള്‍ ഏകദേശം പൂര്‍ണമായും അണഞ്ഞ അവസ്ഥയാണ് വടകര നഗരത്തില്‍. വിളക്കുകള്‍ മാറ്റിപ്പണിയുന്നതടക്കമുള്ള പ്രവൃത്തികള്‍ നടത്തി വരുമ്പോഴും പകല്‍ സമയത്ത് വിളക്കുകള്‍ കത്തി നില്‍ക്കുന്ന അവസ്ഥ മാറ്റാന്‍ അധികൃതര്‍ക്കായിട്ടില്ല. ഓട്ടോമാറ്റിക് കണ്‍ട്രോള്‍ ടൈമര്‍ സെറ്റ് പ്രകാരം വൈകുന്നേരം 6 മുതല്‍ രാവിലെ 6 വരെയാണ് ലൈറ്റുകള്‍ കത്തേണ്ടത്. എന്നാല്‍ പല പോസ്റ്റുകളിലും സ്ഥാപിച്ച ഓട്ടോമാറ്റിക് കണ്‍ട്രോള്‍ കേടായിരിക്കുകയാണ്.
ക്വാളിറ്റി കുറഞ്ഞ ഉപകരണം സ്ഥാപിച്ചതിനാലാണ് കേടായതെന്ന് ആക്ഷേപമുണ്ട്. 18000 രൂപയാണ് ഒരു സ്വച്ച് ബോര്‍ഡിന്. ഇത്രയും വലിയ തുക ഉപയോഗിച്ച് സ്ഥാപിച്ച സ്വിച്ച് ബോര്‍ഡുകള്‍ കേടായതെങ്ങനെയെന്ന അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നു. കമ്പ്യൂട്ടറൈസ്ഡ് ഓട്ടോമാറ്റിക് സ്വിച്ച് ഘടിപ്പിച്ചതാണ് പ്രശ്‌നമെന്നും പരിഹാരം എത്രയും പെട്ടെന്ന് കാണമെന്നും ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss