|    Aug 20 Sun, 2017 9:45 am

വടകരയില്‍ കാമറ വരുന്നു; പദ്ധതി നടപ്പാക്കുന്നത് വ്യാപാരികളുടെ സഹായത്തോടെ

Published : 7th November 2016 | Posted By: SMR

വടകര: വടകര നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ കാമറ സ്ഥാപിക്കാന്‍ തീരുമാനം. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും, പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളും കാമറ സ്ഥാപിക്കുന്നതിലൂടെ പ്രതികളെ കണ്ടുപിടിക്കാമെന്ന നിഗമനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതിനായി എംഎല്‍എ സി കെ നാണു 20 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയിരുന്നു. എന്നാ ല്‍ പദ്ധതി നടപ്പിലാക്കാന്‍ വേണ്ട പോലിസ് എസ്റ്റിമേറ്റ് തയ്യാറാക്കിയതോടെ 32 ലക്ഷത്തിന് മുകളില്‍ ഫണ്ട് വേണമെന്നായതിനാലാണ് എംഎല്‍എ ഫണ്ടിനു പുറമെ നഗരത്തിലെ വ്യാപാരികളുടെ സഹകരണത്തോടെ നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നത്.
നഗരത്തിലെ പല സ്ഥാപനങ്ങളിലും സിസി ടിവി കാമറകളുണ്ട്. ഇവരുടെ കാമറകളിലൊന്ന് റോഡിലേക്ക് തിരിച്ചു വച്ച് ഇതിന്റെ നിയന്ത്രണം പോലിസിന് നല്‍കിയാല്‍ ഫണ്ട് പ്രശ്നം പരിഹരിക്കാന്‍ കഴിയും. മറ്റിടങ്ങളില്‍ കാമറ വയ്ക്കാന്‍ കൂടുതല്‍ ഫണ്ട് കണ്ടെത്താന്‍ ശ്രമവും നടത്തുന്നുണ്ട്. നഗരത്തില്‍ ജനത്തിരക്കേറിയ ഭാഗത്തെല്ലാം കാമറ വയ്ക്കാനാണ് തീരുമാനം.
പതിവായ അപകടങ്ങള്‍, പിടിച്ചുപറി, അപരിചിതരുടെ പോക്കുവരവ്, ലഹരിമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവ നഗരത്തില്‍ വലിയ പ്രശ്നമായിരിക്കുകയാണ്.
പദ്ധതി പെട്ടെന്ന് നടപ്പാക്കാന്‍ വ്യാപാരികളുടെയും പോലിസിന്റെയും യോഗം നഗരസഭ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക