|    Aug 19 Sat, 2017 12:53 pm
FLASH NEWS

വടകരയില്‍ ഒമ്പത് പേര്‍ക്ക് ഡെങ്കിപ്പനി, ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു

Published : 24th June 2017 | Posted By: fsq

 

വടകര: പകര്‍ച്ചപ്പനി ബാധിക്കുന്നവര്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നു. വടകര ജില്ലാ ആശുപത്രി, ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍,മാഹി ഗവ. ആശുപത്രി എന്നിവിടങ്ങളില്‍ പനി ബാധിച്ച് ചികിത്സയ്‌ക്കെത്തുന്നവര്‍ വര്‍ദ്ധിക്കുന്നു. ജില്ലാ ആശുപത്രിയില്‍ ഇന്നലെ മാത്രം 2134 പേരാണ് ഒപിയില്‍ എത്തിയത്. ഇതില്‍ ഏഴ് പേര്‍ക്ക് ഡെങ്കിയും, ഒരാള്‍ക്ക് എലിപ്പനിയുള്ളതായും സ്ഥിരീകരിച്ചു. ചോറോട് പഞ്ചായത്തിലെ കുരിക്കിലാടാണ് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. മണിയൂര്‍, പാലയാട്, കുറുന്തോടി, അരൂര്‍, വേളം എന്നിവിടങ്ങളിലാണ് ഡെങ്കി റിപ്പോര്‍ട്ട് ചെയ്തത്. അഴിയൂര്‍ സ്വദേശികളായ രണ്ടു പേരാണ് ഡെങ്കി ബാധിച്ച് മാഹി ഗവ. ആശുപത്രിയി ല്‍ ചികില്‍സയിലുള്ളത്. ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ അഞ്ഞൂറിലധികം പേര്‍ ചികില്‍സ തേടി.ഡെങ്കി കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക