|    Mar 24 Fri, 2017 1:43 pm
FLASH NEWS

വടകരയിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന: പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു

Published : 5th August 2016 | Posted By: SMR

വടകര: നഗരത്തിലെ പ്രധാന ഹോട്ടലുകളില്‍ ഇന്നലെ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങളും നിരോധിത ഉല്‍പന്നങ്ങളും പിടികൂടി. ദിവസങ്ങള്‍ പഴക്കമുള്ള കോഴിയിറച്ചി, ബീഫ്, ചപ്പാത്തി, ചോറ്, റൊട്ടി എന്നു വേണ്ട വിവിധ ഇനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. രോഗത്തിന് ഇടയാക്കുമെന്ന് ഉറപ്പുള്ള പഴകിയ വസ്തുക്കളാണ് സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നതെന്ന് ആരോഗ്യ വിഭാഗം പറയുന്നു.
വടകര പുതിയ സ്റ്റാന്റ് പരിസരത്തെ പ്രധാന ഹോട്ടലുകളായ സെന്‍ട്രല്‍ ഹോട്ടല്‍, മിഡ് ടൗണ്‍, എംആര്‍എ റസ്‌റ്റോറന്റ്, എംആര്‍എ ബേക്കറി, ഗോള്‍ഡന്‍ ഫിഷ്, ചന്ദ്രഭവന്‍, ഹോട്ടല്‍ ശ്രീചിത്തിര, സ്റ്റാന്റിലെ മില്‍മ ബൂത്ത്, എടോടി സെന്‍ട്രല്‍ ഹോട്ടല്‍ തുടങ്ങിയ പത്തോളം സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതിലാണ് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടിയത്. മിഡ്ടൗണ്‍ ഹോട്ടലില്‍ നിന്നും പഴകിയ എണ്ണ, ബീഫ്, ചിക്കന്‍, ചപ്പാത്തി തുടങ്ങിയവയും എംആര്‍എ ഹോട്ടലില്‍ നിന്നും നിരോധിത 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഗ്യാരിബാഗുകള്‍, എംആര്‍എ ബേക്കറിയില്‍ നിന്ന് പഴകിയ 20കിലോയോളം വരുന്ന ചോറ്, ചപ്പാത്തി എ്ന്നിവയും പിടിച്ചെടുത്തു. പരിശോധന നടത്തിയ എല്ലാ ഹോട്ടലുകള്‍ക്കും സ്‌പോട്ട് മഹ്‌സര്‍ നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ ഹോട്ടലുകള്‍ ശുചീകരിക്കാനും അല്ലാത്തപക്ഷം ഹോട്ടലുകള്‍ സ്ഥിരമായി അടച്ചു പൂട്ടാനുള്ള നടപടിയെടുക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് പകര്‍ച്ചാവ്യാധി നിയന്ത്രണവും, ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ വടകര ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വടകരയിലെ റെയ്ഡിനിറങ്ങിയത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജികുമാര്‍, ടി പി ബിജു, ഒ സജീവന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും കര്‍ശനമായ പരിശോധന നടത്തുമെന്ന് നഗരസഭ സെക്രട്ടറി ടി കൃഷ്ണവേണി അറിയിച്ചു.

(Visited 42 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക