|    May 23 Tue, 2017 5:09 am
FLASH NEWS

വടകരയിലെ റാഗിങ്: പണം നല്‍കി സമവായത്തിലെത്താന്‍ ശ്രമിച്ചതായി ആരോപണം

Published : 17th July 2016 | Posted By: SMR

വടകര: കഴിഞ്ഞ ദിവസം വടകരയിലെ പ്രമുഖ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ വ്യാപക പ്രതിഷേധം. റാഗിങ് നടന്ന വിവരം മൂടിവയ്ക്കാന്‍ ശ്രമിച്ചതായും അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിക്ക് പണം നല്‍കി സമവായത്തിലെത്താന്‍ ശ്രമിച്ചെന്നും പുറംലോകം അറിഞ്ഞതോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ വ്യാപക പ്രതിഷധം ഉയര്‍ന്നത്. താഴെഅങ്ങാടി എംയുഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. അക്രമത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കോട്ടക്കടവിലെ ദാറുസ്സലാമില്‍ മുഹമ്മദ് അസ്‌ലമിനാണ് ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിന് ശേഷം സ്‌കൂള്‍ അധികൃതര്‍ റാഗിങ് പുറത്തറിയാത്ത രൂപത്തില്‍ മൂടിവയ്ാന്‍ ശ്രമിച്ചതായും, പരിക്കേറ്റ വിദ്യാര്‍ഥിക്ക് പണം നല്‍കിയ സമവായത്തിലെത്താന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. മാത്രമല്ല സംഭവത്തില്‍ പരിക്ക് പറ്റിയ കുട്ടിയുടെ ബന്ധുക്കളുമായി സ്‌കൂള്‍ അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ യോഗം ചേര്‍ന്ന് പണം നല്‍കി സമവായത്തിലെത്താന്‍ ശ്രമിച്ചതായും വിവരമുണ്ട്.
അക്രമത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും കുട്ടിയുടെ ചികില്‍സാ ചിലവിലേക്കായും, കൂടാതെ ഒരു സംഖ്യയും തരാമെന്ന് പറയുകയായിരുന്നു. ഇതിന് വഴങ്ങാതിരുന്നതിന് ശേഷമാണ് പരിക്കേറ്റ കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയുമായി സ്റ്റേഷനിലെത്തിയത്. ഇന്നലെ പോലിസ് സ്‌കൂളിലെത്തി പരിക്കേറ്റ അസ്‌ലം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എട്ട് കുട്ടികളുടെ പേര് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം റാഗിങിന് നേതൃത്വം കൊടുത്ത എട്ട് വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും, അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയും സ്‌കൂള്‍ പിടിഎ എടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day