|    May 27 Sat, 2017 11:52 am
FLASH NEWS

വടകരയിലെ പ്രാദേശിക ചാനല്‍ കേന്ദ്രത്തിന് നേരെ ആക്രമണം; യുവാവിന് പരിക്ക്

Published : 27th February 2016 | Posted By: SMR

വടകര: വടകരയിലെ പ്രമുഖ പ്രാദേശിക ചാനലായ ജിഎസ്‌വി കേന്ദ്രത്തിനു നേരെ ആക്രമണം. ആക്രമണത്തില്‍ വിഷ്വല്‍ എഡിറ്റര്‍ പതിയാരക്കര സ്വദേശി പി എം അമല്‍കുമാറിന് (24) പരിക്കേറ്റു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രവുമായി ബന്ധപ്പെട്ട് ജ്യോതി മെഡിക്കല്‍സിലെ ഫാര്‍മസിസ്റ്റ് കുറുമ്പൊയില്‍ രജീഷിന്റെ (35) പേരില്‍ വടകര പോലിസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി സ്റ്റുഡിയോവില്‍ എഡിറ്റിങ് ജോലിക്കിടയില്‍ അതിക്രമിച്ചെത്തിയ രജീഷ് അമലിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കൈക്ക് പൊട്ടലുണ്ടായതിനു പുറമെ മുഖത്ത് ക്ഷതമേല്‍പിക്കുകയും ചെയ്തു. കംപ്യൂട്ടറും ഫോണും ഫര്‍ണിച്ചറും നശിപ്പിച്ചു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമെന്ന് പറയുന്നു.
സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജിഎസ്‌വി എംഡി സി രാജന്‍ പോലിസില്‍ പരാതി നല്‍കി. ആക്രമണത്തില്‍ പ്രതിഷേധിച്ച് ജിഎസ്‌വി ജീവനക്കാര്‍ പ്രകടനം നടത്തി. ആര്‍ കെ പ്രദീപ്, പ്രമേഷ്‌കുമാര്‍ സംസാരിച്ചു. പ്രകടനത്തിനു കെ ഹാഷിം, കെ ഗഫൂര്‍, രാഗേഷ് മേപ്പയില്‍, അരുണ്‍കുമാര്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day