|    Sep 24 Mon, 2018 3:24 pm
FLASH NEWS

വടകരയിലും ഓര്‍ക്കാട്ടേരിയിലും ഹര്‍ത്താല്‍ പൂര്‍ണം

Published : 14th February 2018 | Posted By: kasim kzm

വടകര: മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെയുള്ള പൗരസമിതി ആഹ്വാനം ചെയ്ത വടകര നഗരസഭ പരിധിയിലെ ഹര്‍ത്താലും, ഓര്‍ക്കാട്ടേരി ടൗണിലെ കടകള്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് മര്‍ച്ചന്റ്‌സ് അസോസിയേഷനനും പ്രഖ്യാപിച്ച ഹര്‍ത്താലും പൂര്‍ണം. വടകര നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജെടി റോഡില്‍ ആരംഭിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ നാട്ടുകാര്‍ ആരംഭിച്ച സമരത്തിന് ഐക്യദാര്‍ഢ്യവുമായി നഗരസഭ കൗണ്‍സിലിലെ പ്രതിപക്ഷാംഗങ്ങള്‍ തിങ്കളാഴ്ച നഗരസഭ ഓഫീസിന് മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരത്തിനിടെ പൊലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് നാല് വരെയായിരുന്നു ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം ഒരു ഹര്‍ത്താലും ബാധിക്കാത്ത താഴെഅങ്ങാടിയിലെ ജനങ്ങളും പൗരസമിതിയുടെ ആവശ്യത്തോട് മുഖംതിരിച്ചില്ലെന്നതാണ് പ്രത്യേകത. കാലങ്ങളായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താലുകളില്‍ താഴെഅങ്ങാടിയില്‍ എല്ലാം പതിവ് പോലെയായിരുന്നു. എന്നാല്‍ ഇന്നലെ താഴെഅങ്ങാടിയിലുള്ള എല്ല കടകളും അടഞ്ഞു തന്നെ കിടന്നു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പൗരസമിതിയുടെ നേതൃത്വത്തില്‍ വടകര നഗരത്തില്‍ പ്രകടനം നടത്തി. എം ഫൈസല്‍, സവാദ് വടകര, വോണു നാഥന്‍, ഷംസുദ്ധീന്‍, റാജിസ്, യൂനസ് മാസ്റ്റര്‍, തിലകന്‍, ഹരിദാസന്‍, വ്യന്ദ, അനസ്, ബഷിര്‍, മുത്തു, ഷെക്കിര്‍, ഉണ്ണി, മനോജന്‍, ഹാഫിള് മുസ, നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss