|    May 25 Thu, 2017 6:55 am
FLASH NEWS

വഞ്ചി മറിഞ്ഞ് യുവാക്കളെ കാണാതായി

Published : 6th June 2016 | Posted By: SMR

പൂച്ചാക്കല്‍: വേമ്പനാട്ടു കായലില്‍ വഞ്ചി മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൂമ്പയില്‍ എം പി സോമന്‍- ശോഭ ദമ്പതികളുടെ മകന്‍ ശ്യാംലാല്‍(32), ഭാര്യാസഹോദരന്‍ ഇടക്കൊച്ചി വൈറ്റ് പറമ്പ് കുമാരന്‍- കുസുമം ദമ്പതികളുടെ മകന്‍ സി കെ മനോജ്(മനു 28) എന്നിവരെയാണ് വഞ്ചിമറിഞ്ഞു കാണാതായത്.
ശ്യാംലാലിന്റെ മകള്‍ നിളയുടെ പിറന്നാളാഘോഷത്തിനായി കുമ്പളത്തു നിന്ന് ഭക്ഷണം വാങ്ങി ഇരുവരും വഞ്ചിയില്‍ തിരിച്ചുവരുന്ന വഴിയാണ് അപകടമുണ്ടായത്. നാട്ടുകാരും അഗ്നിശമന സേനയും പോലിസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് ജില്ലാ കലക്ടറുടെ അഭ്യര്‍ഥന പ്രകാരം എത്തിയ നാവികസേനയുടെ മുങ്ങല്‍വിദഗ്ധര്‍ രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. അപകട സമയത്ത് ശക്തമായ കാറ്റും കോളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ശ്യാംലാല്‍ മല്‍സ്യത്തൊഴിലാളിയാണ്. ഭാര്യ: മനീഷ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day