|    Jan 25 Wed, 2017 1:09 am
FLASH NEWS

വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത അഭിഭാഷകര്‍ക്കെതിരെ കേസ്

Published : 15th October 2016 | Posted By: mi.ptk

vanchiyoor-court

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത അഭിഭാഷകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, രതിന്‍, സുഭാഷ്, അരുണ്‍, രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാതിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇപി ജയരാജന്റെ കേസ് പരിഗണിക്കവെയാണ് ഒരു സംഘം അഭിഭാഷകര്‍ വനിതകളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് ഇറക്കിവിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ജഡ്ജിയും പോലീസും നോക്കിനില്‍ക്കെയായിരുന്ന അഭിഭാഷകരുടെ കൈയേറ്റം.
കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്ത അഭിഭാഷകര്‍ക്കെതിരെ ഇന്നും മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്നും നിയമം ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക