|    Mar 28 Tue, 2017 11:58 am
FLASH NEWS

വഞ്ചിയൂര്‍ കോടതിയിലെ ആക്രമണം: അഞ്ച് അഭിഭാഷകരെ അറസ്റ്റ് ചെയ്തു

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് അഭിഭാഷകരെ പോലിസ് അറസ്റ്റ് ചെയ്തു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, ആര്‍ രതിന്‍, ബി സുഭാഷ്, അരുണ്‍ പി നായര്‍, എല്‍ ആര്‍ രാഹുല്‍ എന്നീ അഭിഭാഷകരെയാണ് ഇന്നലെ വഞ്ചിയൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
മര്‍ദനമേറ്റ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാത് നായര്‍ നല്‍കിയ കേസിലാണ് അറസ്റ്റ്. സ്ത്രീകളടക്കമുള്ളവരെ അസഭ്യം പറയല്‍, സംഘര്‍ഷമുണ്ടാക്കല്‍ തുടങ്ങി ആറ് വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വഞ്ചിയൂര്‍ പ്രത്യേക വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ ആക്രമണമുണ്ടായത്. ഇ പി ജയരാജനെതിരായ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുമ്പോള്‍ കോടതിയിലെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെയാണ് ജഡ്ജിക്കു മുന്നില്‍ വച്ച് അഭിഭാഷകര്‍ മര്‍ദിച്ചു പുറത്താക്കിയത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ പോലിസ് പത്ത് അഭിഭാഷകരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടാതെ, വനിതാ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി എട്ട് അഭിഭാഷകര്‍ക്കെതിരേയും കേസെടുത്തിരുന്നു. അതേസമയം, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജിയുടെ പരാതിയില്‍ നാലു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും പോലിസ് കേസെടുത്തു. മാധ്യമപ്രവര്‍ത്തകരായ പ്രഭാത് നായര്‍, പി രാമകൃഷ്ണന്‍, സി പി അജിത, ജസ്റ്റീന തോമസ് എന്നിവര്‍ക്കെതിേരയാണ് വഞ്ചിയൂര്‍ പോലിസ് കേസെടുത്തത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day