|    Jan 16 Mon, 2017 6:33 pm

വഞ്ചിയും ബേക്കറിയും കുത്തിത്തുറന്ന് മോഷണം

Published : 5th October 2016 | Posted By: Abbasali tf

അടൂര്‍: ക്ഷേത്രകാണിക്ക വഞ്ചിയും, ബേക്കറിയും കുത്തിതുറന്ന് മോഷണം, പള്ളിയുടെ കുരിശടി കുത്തിതുറന്ന് പണം അപഹരിക്കാനുള്ള ശ്രമം വിഫലമായി. എംസി റോഡില്‍ വടക്കടത്തുകാവിനും പുതുശേരിഭാഗത്തിനുമിടയില്‍ പുതുശേരിഭാഗം മയായക്ഷിക്കാവ്  ക്ഷേത്രത്തിന് മുന്നിലെ  കാണിക്കവഞ്ചി കുത്തിതുറന്ന് അതിനുള്ളിലെ പണം അപഹരിച്ചു. സമീപത്തുള്ള ഒരു കൊല്ലപണിക്കാരന്റെ ആലയില്‍ സൂക്ഷിച്ച വെട്ടുളി നഷ്ടമായി. ഇത് ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് അനുമാനിക്കുന്നു. വിവരം അറിഞ്ഞ് ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. കിളിവയല്‍ സെന്റ്‌മേരീസ് ഓത്തഡോക്‌സ് പള്ളിയുടെ കുരിശടിയും കുത്തിതുറക്കാന്‍ ശ്രമം നടത്തിയെങ്കിലും വഞ്ചി തുറക്കാനായില്ല. വടക്കടത്തുകാവ് ജങ്ഷനിലുള്ള അനില്‍ ബേബിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി കുത്തിതുറന്ന് രണ്ടായിരത്തോളം രൂപ അപഹരിച്ചു. മൂന്ന് സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണെന്നാണ് അനുമാനം. അടൂര്‍, ഏനാത്ത് പോലിസ് കേസ് എടുത്ത് അന്വേഷണം നടത്തിവരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക