|    Aug 22 Tue, 2017 12:57 pm
FLASH NEWS

വഞ്ചിക്കുളം വികസനത്തിന് കോര്‍പറേഷന് 20 കോടിയുടെ പദ്ധതി

Published : 5th August 2017 | Posted By: fsq

 

തൃശൂര്‍: വഞ്ചിക്കുളം കേന്ദ്രീകരിച്ച് ജലഗതാഗത—-ടൂറിസം വികസനത്തിന് 20 കോടിയുടെ ആദ്യഘട്ടപദ്ധതി കോര്‍പ്പറേഷന്‍ തയ്യാറാക്കി.നിലവില്‍ കുളമായ വഞ്ചിക്കുളം പൂര്‍ണ്ണമായും പൊളിച്ചുകളഞ്ഞ് 20 ബോട്ടുകള്‍ക്കു സൗകര്യപ്പെടുത്തിയുള്ള ബോട്ട് ജെട്ടിയായി വികസിപ്പിക്കും.വഞ്ചിക്കുളത്തുനിന്നും വടൂക്കര പാലം വരെ നിലവിലുള്ള കനാല്‍ സര്‍വ്വെ നടത്തി ആഴവും വീതിയും കൂട്ടി ഇരുഭാഗത്തും ഭിത്തികെട്ടി സംരക്ഷിച്ച ബോട്ടിങ്ങ് സൗകര്യം ഒരുക്കാനാണ് പദ്ധതി.കനാലിന്റെ ഒരു ഭാഗത്ത് നടപ്പാതയും സൈക്കിള്‍ ട്രാക്കും നിര്‍മ്മിക്കും. വഞ്ചിക്കുളത്തിന് സമീപം പാര്‍ക്കിങ്ങ്, കാഫറ്റീരിയ, കര്‍ഫര്‍ട്ട് സ്റ്റേഷന്‍, വിശ്രമകേന്ദ്രം സംവിധാനങ്ങളും ഒരുക്കും. കോര്‍പ്പറേഷന് വേണ്ടി പദ്ധതി തയ്യാറാക്കിയ ആര്‍ക്കിടെക്ട് എം എം വിനോദ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. മേയര്‍ അജിയ ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, പ്രദേശത്തെ കൗണ്‍സിലര്‍മാര്‍, എന്‍ജിനീയര്‍മാര്‍, കെഎല്‍ഡിസി, ഡിടിപിസി, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതി നടപ്പാക്കാന്‍ 100 കോടി രൂപ സര്‍ക്കാര്‍ കോര്‍പറേഷന് വാഗ്ദാനം ചെയ്തിട്ടുണ്ട്. വടൂക്കര ഭാഗത്ത് മലിനജലം സംസ്‌കരണപദ്ധതിയും കോര്‍പ്പറേഷന്‍ വിഭാവനം ചെയ്യുന്നുണ്ട്.ദേശീയ ജലപാതയുമായി വഞ്ചിക്കുളത്തെ ബന്ധപ്പെടുത്തിയുള്ള വന്‍ പദ്ധതി മൂന്ന് വര്‍ഷത്തിനകം നടപ്പാക്കുമെന്ന്  “സിയാല്‍’ ചെയര്‍മാന്‍ എംവി കുരിയന്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ദേശീയ ജലപാത പദ്ധതി നടപ്പാക്കാന്‍ സിയാലിനെയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിട്ടുള്ളത്. കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പദ്ധതി ദേശീയ ജലപാത പദ്ധതിയുമായി ബന്ധപ്പെടുത്തിയാകുമോ എന്ന് വ്യക്തമല്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക