|    Aug 14 Tue, 2018 11:04 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വഞ്ചനാക്കുറ്റം: എന്‍സിപി സംസ്ഥാന സെക്രട്ടറി പോലിസ് പിടിയില്‍

Published : 17th August 2016 | Posted By: SMR

കൊച്ചി: വഞ്ചനാകേസില്‍ എന്‍സിപി സംസ്ഥാന സെക്രട്ടറി പോലിസ് പിടിയിലായി. ഏലൂര്‍ സ്വദേശി ജയകുമാറിനെയാണ് പോലിസ്  അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിന്‍മേല്‍ ഇയാള്‍ക്കെതിരേ പാലാരിവട്ടം പോലിസ് സ്‌റ്റേഷനിലും മറ്റു രണ്ടുപേരുടെ പരാതിയിന്‍മേല്‍ തൃക്കാക്കര പോലിസ് സ്‌റ്റേഷനിലും പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും കേസുകള്‍ നിലവിലുണ്ട്. ജ്വല്ലറി തുടങ്ങാനെന്ന വ്യാജേന ഇടപ്പള്ളി സ്വദേശിനിയായ സ്ത്രീയില്‍നിന്നു 16 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss