|    Jul 20 Fri, 2018 4:44 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വജ്രജൂബിലി : മുന്‍ നിയമസഭാ സാമാജികരെ ആദരിക്കുന്നു

Published : 26th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രിമാര്‍, നിയമസഭാ സ്പീക്കര്‍മാര്‍ എന്നിവരെ ആദരിക്കും. ഇതോടൊപ്പം മുന്‍ അംഗങ്ങളുടെ സുഹൃദ്‌സംഗമവും നടക്കും. 27നു രാവിലെ 10.30ന് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാഹാളില്‍ നടക്കുന്ന മുന്‍ സാമാജികരുടെ സുഹൃദ്‌സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഒന്നാം നിയമസഭയില്‍ അംഗങ്ങളായിരുന്ന കെ ആര്‍ ഗൗരിയമ്മ, ഇ ചന്ദ്രശേഖരന്‍ നായര്‍ എന്നിവരെ ആദരിക്കും. വൈകീട്ട് നാലിന് മുന്‍ മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍മാര്‍ എന്നിവരെ ആദരിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, നിയമസഭാ സെക്രട്ടറി വി കെ ബാബുപ്രകാശ് എന്നിവര്‍ സംസാരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss