|    Apr 24 Mon, 2017 12:58 pm
FLASH NEWS

വജ്രകേരളം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Published : 1st November 2016 | Posted By: SMR

തിരുവനന്തപുരം: കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രകേരളം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നിയമസഭാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. നിയമസഭയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
വൈദ്യുതിദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി, സുഗതകുമാരി, റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, പി കെ കുഞ്ഞാലിക്കുി എംഎല്‍എ, പി ടി ഉഷ, ഡെപ്യൂി സ്പീക്കര്‍ വി ശശി സംസാരിക്കും. ചടങ്ങില്‍ സംസ്ഥാന മന്ത്രിമാര്‍, കേരളത്തിലെ മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ സ്പീക്കര്‍മാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, കേരള സമൂഹത്തിലെ വിവിധ തുറകളില്‍നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. രാവിലെ 8.30 മുതല്‍ സാംസ്‌കാരിക പരിപാടികളോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.
അതേസമയം, ചടങ്ങിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല. ക്ഷണമില്ലാത്തതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കൂടാതെ, വൈകീ് കേന്ദ്രമന്ത്രി പങ്കെടുക്കുന്ന സംസ്ഥാനത്തെ സമ്പൂര്‍ണ ഒഡിഎഫായി പ്രഖ്യാപിക്കുന്ന ചടങ്ങിലും ഗവര്‍ണറെ ക്ഷണിച്ചിില്ല. ഇവിടെയും കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തില്‍ പിണറായി വിജയനാണ് ഒഡിഎഫ് പ്രഖ്യാപനം നടത്തുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day