|    Jun 27 Tue, 2017 4:02 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വഖ്ഫ് ബോര്‍ഡ് വോട്ടര്‍ പട്ടിക

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ ഒഴിവുളള സ്ഥാനങ്ങളിലേക്ക്, മുസ്‌ലിം സമുദായംഗങ്ങളായ കേരള നിയമസഭയിലെ ജനപ്രതിനിധികളില്‍ നിന്ന് രണ്ടുപേരെ തിരഞ്ഞെടുക്കുന്നതിന് യോഗ്യരായ വോട്ടര്‍ പട്ടിക ഡിസംബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കും.
വഖ്ഫ് ബോര്‍ഡിന്റെ എറണാകുളം,കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, മേഖലാ കാര്യാലയങ്ങള്‍, എറണാകുളം ജില്ലാ കലക്ടറുടെ കാര്യാലയം എന്നിവിടങ്ങളിലാണ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക.ആക്ഷേപങ്ങളും പരാതികളും ആവശ്യമായ തെളിവുകള്‍ സഹിതം പ്രസിദ്ധീകരണ തിയ്യതി മുതല്‍ ഡിസംബര്‍ 14 വരെ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ കലക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ സമര്‍പ്പിക്കാമെന്ന് വരണാധികാരി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക