|    Dec 12 Tue, 2017 9:42 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക്; മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്‌

Published : 6th December 2017 | Posted By: kasim kzm

കോഴിക്കോട്: സംസ്ഥാന വഖ്ഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പിഎസ്‌സിക്ക് വിടാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കോഴിക്കോട് ജെഡിടി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇത് സംബന്ധിച്ച് നവംബര്‍ 23ന് മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പ്രക്ഷോഭ പരിപാടികളുടെ ഒന്നാം ഘട്ടമെന്ന നിലയ്ക്ക് ഡിസംബര്‍ 14ന് സെക്രേട്ടറിയറ്റ് പടിക്കല്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
യോഗത്തില്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വഖ്ഫ് ബോര്‍ഡ് മെംബര്‍ എം ഐ ഷാനവാസ് എംപി ഉദ്ഘാടനം ചെയ്തു.
വിവിധ മുസ്‌ലിം സംഘടനകളെ പ്രതിനിധീകരിച്ച് കെ പി എ മജീദ്, കെ കുട്ടി അഹ്മദ് കുട്ടി (മുസ്‌ലിംലീഗ്), കെ ഉമര്‍ ഫൈസി മുക്കം, കെ മോയിന്‍കുട്ടി(സമസ്ത), നാസര്‍ ഫൈസി കൂടത്തായി (എസ്‌വൈഎസ്), റഷീദ് ഫൈസി വെള്ളായിക്കോട് (എസ്‌കെഎസ്എസ്എഫ്), അബ്ദുര്‍റഹിമാന്‍ പെരിങ്ങാടി, സിടി ശുഹൈബ് (ജമാഅത്തെ ഇസ്‌ലാമി), വി കെ ബാവ, വി അബ്ദുര്‍റഹിമാന്‍, ഇ വി സലാം (കെഎന്‍എം), കെ സജാദ് (വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍) എന്‍ കെ അലി, പി അബൂബക്കര്‍ (മെക്ക), ബഷീര്‍ അഹമ്മദ്, കെ കെ സുബൈര്‍ (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍),കോ-ഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം സി മായിന്‍ ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക