|    Jul 27 Thu, 2017 2:11 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വഖ്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാന്‍ നടപടി: മന്ത്രി ജലീല്‍

Published : 18th June 2016 | Posted By: SMR

കൊച്ചി: വഖ്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍. കേരളാ സ്‌റ്റേറ്റ് വഖ്ഫ് ബോര്‍ഡിന്റെ എറണാകുളം ഹെഡ് ഓഫിസ് സന്ദര്‍ശിച്ച ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013ലെ വഖ്ഫ് ആക്ട് പ്രകാരം വഖ്ഫ് വസ്തുക്കളുടെ സര്‍വെ നടത്തുന്നതിന് നിയമിച്ചിട്ടുള്ള സര്‍വെ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ഇത്തവണത്തെ ബജറ്റില്‍ വക കൊള്ളിക്കും. പ്രത്യേകം രൂപീകരിക്കുന്ന വഖ്ഫ് മന്ത്രിയുടെ റിലീഫ് ഫണ്ട് ബോര്‍ഡില്‍ വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷ സമര്‍പിച്ചിട്ടുള്ള പാവപ്പെട്ടവര്‍ക്കുകൂടി പ്രയോജനപ്പെടുത്താവുന്ന രീതിയില്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക