|    Jan 25 Wed, 2017 3:07 am
FLASH NEWS

വഖ്ഫ് ബോര്‍ഡിന് രണ്ടുകോടി ഗ്രാന്റ് നല്‍കും

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: വഖ്ഫ് ബോര്‍ഡിന് രണ്ടുകോടി രൂപ ഗ്രാന്റ് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. അന്യാധീനപ്പെട്ടു കിടക്കുന്ന വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനാവശ്യമായ തുക അനുവദിക്കും. ഹജ്ജ് ഹൗസ് നവീകരണത്തിന് ഒരുകോടി രൂപ അനുവദിച്ചു. അധികമായി പിജി കോഴ്‌സുകള്‍ അനുവദിക്കുന്ന പ്ലാന്റേഷന്‍ മേഖലയിലെ കോളജുകളില്‍ മാനന്തവാടി സര്‍ക്കാര്‍ കോളജും ഉള്‍പ്പെടുത്തും.
വയനാട്ടിലെ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജിന് 41 കോടി രൂപ നബാര്‍ഡ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ചു തീരുന്ന മുറയ്ക്ക് അധികപണം അനുവദിക്കും. കൊച്ചി ബിനാലെക്ക് ഏഴുകോടി രൂപ വകയിരുത്തി. മേഴ്‌സികുട്ടന്‍ അക്കാദമിക്ക് 50 ലക്ഷം രൂപ അനുവദിച്ചു. എസ്‌സി-എസ്ടി വകുപ്പിനു കീഴിലുള്ള ക്രസ്റ്റിന്റെ കാംപസ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കുന്നതിന് പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്ന് 15 കോടി രൂപ വകയിരുത്തി.
അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയരായവരുടെ തുടര്‍ചികില്‍സയ്ക്ക് മരുന്നുകള്‍ വിലകുറച്ചു ലഭ്യമാക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. കരള്‍രോഗം, പക്ഷാഘാതം, ബ്രെയിന്‍ ട്യൂമര്‍ തുടങ്ങിവയ്ക്കും കാരുണ്യ പദ്ധതിയില്‍ നിന്നുള്ള സഹായം ലഭ്യമാക്കും. കുടുംബാധാരത്തിനും ഇഷ്ടദാനത്തിനും ഏര്‍പ്പെടുത്തിയ മൂന്നു ശതമാനം നികുതിയും പിന്‍വലിക്കണമെന്ന ആവശ്യത്തിലും തീരുമാനമുണ്ടായില്ല. ഇന്നത്തെ സാഹചര്യത്തില്‍ ചെയ്യാനാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുറന്ന മനസോടെ സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു. അതേസമയം, ബജറ്റ് പ്രസംഗത്തിലില്ലാത്ത പുതിയ നികുതിനിര്‍ദേശവും മറുപടി പ്രസംഗത്തിലുണ്ടായി. തവിടെണ്ണയ്ക്ക് അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്തിയതാണ് പുതിയ നിര്‍ദേശം.
നിയമസഭയില്‍ മൂന്നുദിവസമായി നടന്ന ബജറ്റ് ചര്‍ച്ചയ്ക്കുമേലുള്ള പൊതുചര്‍ച്ച ഇന്നലെ അവസാനിച്ചു. മൂന്നുമാസത്തെ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് ഇന്നു പാസാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക