|    Apr 27 Thu, 2017 2:33 pm
FLASH NEWS

വഖ്ഫ് ട്രൈബ്യൂണലുകള്‍ നിലനിര്‍ത്തണം: റാവുത്തര്‍ ഫെഡറേഷന്‍

Published : 28th April 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കോഴിക്കോട്, എറണാകുളം, കൊല്ലം എന്നീ വഖ്ഫ് ട്രൈബ്യൂണലുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
2013ലെ കേന്ദ്രവഖ്ഫ് നിയമഭേദഗതിയനുസരിച്ചു നിലവിലുള്ള ഏകാംഗ ട്രൈബ്യൂണലുകള്‍ക്കു പകരം മൂന്നംഗട്രൈബ്യൂണലുകള്‍ വരുന്നതോടുകൂടി കേസുകളുടെ എണ്ണം പെരുകും. നിലവിലുള്ള എല്ലാ ട്രൈബ്യൂണലുകളും മൂന്നംഗട്രൈബ്യൂണലുകളായിത്തന്നെ നിലനിര്‍ത്തണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് എസ് മീരാസാഹിബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ചുനക്കര ഹനീഫ റിപോര്‍ട്ട് അവതരിപ്പിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day