|    Jan 17 Tue, 2017 6:30 am
FLASH NEWS

‘വഖഫ് സ്വത്തുക്കള്‍ സമൂഹത്തിന്റെ പുരോഗതിക്ക് ഉപയോഗപ്പെടുത്തണം’

Published : 8th October 2016 | Posted By: Abbasali tf

കോട്ടയം: വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ട് പോവാന്‍ പാടില്ലെന്നും അത് നാടിന്റെയും സമൂഹത്തിന്റെയും  ഉന്നമനത്തിനും പുരോഗതിക്കും ഉപയോഗപ്പെടുത്തണമെന്നും കേരളാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. താഴത്തങ്ങാടി മുസ്‌ലിം ജമാഅത്ത് നിര്‍മിക്കുന്ന മള്‍ട്ടി പര്‍പ്പസ് കണ്‍വന്‍ഷന്‍ സെ ന്റര്‍ ആന്റ് കമ്യൂനിറ്റി ഹാളിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ച് ഇല്ലിക്കല്‍ ജുമാ മസ്ജിദിന് സമീപം നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. താഴത്തങ്ങാടി മുസ്‌ലിം ജമാഅത്തിന്റെ ഈ പദ്ധതിക്ക് വേണ്ടുന്ന പിന്തുണ വഖഫ് ബോര്‍ഡില്‍ നിന്ന് ഉണ്ടാവും. അതിനു വേണ്ടുന്ന റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും റഷീദലി ശിഹാബ് തങ്ങള്‍ നിര്‍ദേശിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടന ശേഷം റഷീദലി ശിഹാബ് തങ്ങള്‍ ഹാജി വി കെ ഷംസുദ്ദീനില്‍ തുക സ്വീകരിച്ച് ഫണ്ട് ഉദ്ഘാടനവും നിര്‍വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു. മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് കെ ഇ ബഷീര്‍ മേത്തര്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. താഴത്തങ്ങാടി മുസ്‌ലിം ജമാഅത്തും പള്ളിയും ജനങ്ങളുടെ ഹൃദയത്തിലെ പൊതുവികാരമാണ്. പള്ളിയുടെ ശില്‍പ്പ ചാരുത നില നിര്‍ത്താനും പരിപാലിക്കാനും അതു സ്വാഭവികമായി സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. താഴത്തങ്ങാടി ജമാഅത്ത് പ്രസിഡന്റ് അഡ്വ. നവാബ് മുല്ലാടം അധ്യക്ഷത വഹിച്ചു. താഴത്തങ്ങാടി ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് സിറാജുദ്ദീന്‍ ഹസനി അനുഗ്രഹ പ്രഭാഷണം നടത്തി. ജമാഅത്ത് ട്രഷറര്‍ കെ കെ അബ്ദുല്‍ നാസര്‍ പ്രോജക്ട് റിപോര്‍ട്ട് അവതരിപ്പിച്ചു.തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ അബ്ദുല്‍കരിം, വിവിധ ജമാഅത്ത്കളിലെ ഇമാമുമാരായ ഹാഫിസ് ഫൈസല്‍ ഖാസിമി, അബ്ദുല്‍ റഷീദ് മന്നാനി, ഷെഫീഖ് സഖാഫി, കെ എസ് ഷെമീര്‍ സഖാഫി, അനസ് അല്‍ ഹസനി, മുഹമ്മദ് നൗഫല്‍ കാസിമി, ഷിയാസ് അംജദി, കെ എസ് കുഞ്ഞുമൊയ്ദീന്‍ മുസ്‌ലിയാര്‍, എ മാഹീന്‍ അബൂബക്കര്‍ ഫൈസി, അന്‍സാരി മൗലവി ബാഖവി, സാലിഹ് അസ്ഹരി, കോട്ടയം നഗരസഭാ കൗണ്‍സിലര്‍ കുഞ്ഞുമോന്‍ കെ മേത്തര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എം എസ് ബഷീര്‍, തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എം എം ഖാലിദ്, തല്‍ഹത്ത് എ എസ്, സെക്രട്ടറി സി എം യൂസഫ്, ഹാഫിസ് മുഹമ്മദ് കുമ്മനം താഴത്തങ്ങാടി  ജമാഅത്ത് ജോയിന്റ് സെക്രട്ടറി എം എ അബ്ദുല്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക