|    Jan 24 Tue, 2017 6:43 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വക്‌റയില്‍ ക്വാളിറ്റി മാള്‍ തുടങ്ങുന്നു

Published : 8th August 2016 | Posted By: SMR

ദോഹ: പ്രമുഖ വാണിജ്യ-വ്യവസായ സ്ഥാപനമായ ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ വക്‌റ മേഖലയില്‍ പുതിയ മാള്‍ തുടങ്ങുന്നു. മാള്‍ കെട്ടിട നിര്‍മാണം സംബന്ധിച്ചുള്ള  കരാറില്‍ രാജകുടുംബാംഗവും പ്രമുഖ വ്യവസായിയുമായ ശെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ സഊദ് അല്‍അബ്ദുറഹിമാന്‍ ആല്‍ഥാനിയും ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകരയും ഒപ്പുവച്ചു.
ശെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ സഊദ് അല്‍അബ്ദുറഹിമാന്‍ ആല്‍ഥാനിയുടെ കീഴിലുള്ള ഭൂമി ദീര്‍ഘ കാലാടിസ്ഥാനത്തില്‍ലീസിനെടുത്താണ് ക്വാളിറ്റി ഗ്രൂപ്പ് വക്‌റയിലെ വുഖൈറില്‍ ആദ്യത്തെ മാള്‍ സംരഭം യാഥാര്‍ഥ്യമാക്കുന്നത്.
ഖത്തറിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഗ്ലോബല്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്കാണ് മാളിന്റെ നിര്‍മാണ ചുമതല. 2017 പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാക്കും. 160,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള മാളില്‍ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് ശംസുദ്ദീന്‍ ഒളകര അറിയിച്ചു. രണ്ടു നിലകളിലായി നിര്‍മിക്കുന്ന മാളില്‍ സൂപ്പര്‍ മാര്‍ക്കറ്റ്, ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍, ഫാര്‍മസി, ലോണ്‍ട്രി, മണി എക്‌സ്‌ചേഞ്ച്-ബാങ്കിംഗ്, ബ്യൂട്ടി സലൂണ്‍, ഭക്ഷണ സ്റ്റാളുകള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമായിരിക്കും.
ബേസ്‌മെന്റ്, ഗ്രൗണ്ട് പാര്‍ക്കിങ് സംവിധാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമായ ഷോപ്പിങിന് സൗകര്യമൊരുക്കുമെന്ന് ഇരു മാനേജ്‌മെന്റുകളും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക