|    Jan 24 Tue, 2017 7:03 pm
FLASH NEWS

വക്കം അബ്ദുല്‍ ഖാദര്‍ പുരസ്‌കാരം ജമാല്‍ കൊച്ചങ്ങാടിക്ക്

Published : 1st July 2016 | Posted By: SMR

തിരുവനന്തപുരം: പ്രമുഖ നിരൂപകനും പത്രപ്രവര്‍ത്തകനും വൈജ്ഞാനിക സാഹിത്യകാരനുമായിരുന്ന വക്കം അബ്ദുല്‍ ഖാദറിന്റെ സ്മരണാര്‍ഥം അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിനു മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടി അര്‍ഹനായി.
ഡോ. കായംകുളം യൂനുസ്, എ പി കുഞ്ഞാമു, എ സുഹൈര്‍ എന്നിവരടങ്ങുന്ന സമിതിയാണു ജേതാവിനെ നിര്‍ണയിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്ന പുരസ്‌കാരം ആഗസ്ത് 23ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. തേജസ് ദിനപത്രത്തില്‍ അസോഷ്യേറ്റ് എഡിറ്ററായ ജമാല്‍ കൊച്ചങ്ങാടി നിരവധി പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിക്കുകയും 30ഓളം ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന സൈനുദ്ദീന്‍ നൈനയുടെ മകനാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക