|    Oct 21 Sat, 2017 10:37 am
Home   >  Todays Paper  >  Page 4  >  

വക്കം അബ്ദുല്‍ഖാദര്‍ അനുസ്മരണ സെമിനാര്‍

Published : 7th August 2016 | Posted By: SMR

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരനും ചിന്തകനും പത്രപ്രവര്‍ത്തകനുമായിരുന്ന വക്കം അബ്ദുല്‍ ഖാദറിന്റെ 40ാം ചരമവാര്‍ഷികം ഈമാസം 23ന് വിപുലമായ പരിപാടികളോടെ ആചരിക്കാന്‍ അനുസ്മരണസമിതി തീരുമാനിച്ചു.
തേക്കുംമൂട് ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ അന്ന് ഉച്ചയ്ക്കു രണ്ടിന് ആരംഭിക്കുന്ന അനുസ്മരണ സെമിനാറില്‍ മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ഡോ. പി എസ് രാധാകൃഷ്ണന്‍ മോഡറേറ്ററായിരിക്കും. എ കെ അബ്ദുല്‍ മജീദ്, സി ഇ സുനില്‍, കെ എം അജീര്‍കുട്ടി, മുത്താനതാഹ, കെ എം അന്ത്രു, പ്രഫ. ആല്‍ഫ ഹിഷാം, സബീന്‍ ഇഖ്ബാല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകീട്ട് നാലിനു നടക്കുന്ന പുരസ്‌കാരസമര്‍പ്പണ സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗം മുന്‍മേധാവി ഡോ. എം എം ബഷീര്‍ അധ്യക്ഷത വഹിക്കും. മന്ത്രി കെ ടി ജലീല്‍ ചടങ്ങ് ഉദ്ഘാടനവും പുരസ്‌കാരസമര്‍പ്പണവും നിര്‍വഹിക്കും.
പ്രമുഖ നോവലിസ്റ്റ് കെ പി രാമനുണ്ണി, ഡോ. എംആര്‍ തമ്പാന്‍, ഡോ. എം എസ് ഫൈസല്‍ഖാന്‍, പ്രഫ. വി കെ ദാമോദരന്‍, ഡോ. കായംകുളം യൂനുസ്, എ പി കുഞ്ഞാമു, എ ഷാഹുല്‍ ഹമീദ്, അംശി മുകുന്ദന്‍, എ സുഹൈര്‍ സംസാരിക്കും. പുരസ്‌കാരജേതാവ് ജമാല്‍ കൊച്ചങ്ങാടി മറുപടിപ്രസംഗം നടത്തും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക