|    Sep 25 Tue, 2018 2:38 am
FLASH NEWS
Home   >  National   >  

വകുപ്പ് വിഭജനത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് കുമാരസ്വാമി

Published : 26th May 2018 | Posted By: mi.ptk

ബംഗളൂരു: വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ജെഡിഎസുമായി ചില പ്രശ്‌നങ്ങളുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.  എന്നാല്‍ ഇതിന്റെ പേരില്‍ സര്‍ക്കാര്‍ താഴെവീഴില്ലെന്നും അദ്ദേഹം പറഞ്ഞു. വകുപ്പു വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു ഹൈക്കമാന്‍ഡില്‍നിന്ന് അനുമതി ലഭിച്ചാലുടന്‍ മന്ത്രിസഭാ വിപുലീകരണവുമായി മുന്നോട്ടു പോകുമെന്ന് കുമാരസ്വാമി വ്യക്തമാക്കി. ‘മുന്നില്‍ വരുന്ന പ്രശ്‌നങ്ങളെ അഭിമാന പ്രശ്‌നങ്ങളായി കാണാതെ തന്നെ പരിഹാരം കണ്ടെത്താനാണു ശ്രമം. മറിച്ചു സംഭവിച്ചാല്‍ എന്താകുമെന്നു നോക്കാം. അന്തസ്സും അഭിമാനവും പണയംവച്ചു മുഖ്യമന്ത്രി സ്ഥാനത്തു തുടരില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss