|    Oct 22 Sun, 2017 1:18 am
Home   >  Todays Paper  >  page 10  >  

വകുപ്പ്തല പരീക്ഷയ്ക്ക് സൗജന്യ പരിശീലനം

Published : 13th April 2016 | Posted By: SMR

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഡിപാര്‍ട്ട്‌മെന്റല്‍ പരീക്ഷയ്ക്ക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനുളള പ്രത്യേക സൗജന്യ പരിശീലനം ഐഎംജിയുടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ ജൂണ്‍ രണ്ട് മുതല്‍ 28 വരെ നടത്തും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുളളവര്‍ തിരുവനന്തപുരം ഐഎംജിയിലും ആലപ്പുഴ, എറണാകുളം ഇടുക്കി, കോട്ടയം ത്യശൂര്‍ ജില്ലകളിലുളളവര്‍ കൊച്ചി ഐഎംജിയിലും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുളളവര്‍ കോഴിക്കോട് ഐഎംജിയിലുമാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. പരിശീലനകേന്ദ്രം മാറ്റി നല്‍കില്ല. അടുത്ത ഡിപാര്‍ട്ടു്‌മെന്റല്‍ പരീക്ഷയ്ക്ക് പിഎസ്‌സിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നവരും സമര്‍പ്പിച്ചിരിക്കുന്നവരുമായ ക്ലാസ് രണ്ട്, ക്ലാസ് മൂന്ന് വിഭാഗത്തിലെ താല്‍പര്യമുളള ഉദ്യോഗസ്ഥരുടെ വിശദാംശം മേലധികാരിയുടെ ശുപാര്‍ശയോടുകൂടി ഐഎംജിയുടെ ബന്ധപ്പെട്ട ഓഫിസുകളിലേക്ക് അയക്കണം. ഏതെങ്കിലും പ്രത്യേക വിഷയം മാത്രം എഴുതുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷയോടൊപ്പം മുമ്പ് ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഡിപാര്‍ട്ട്‌മെന്റ് പരീക്ഷ ഭാഗിഗമായി വിജയിച്ചിട്ടില്ലെന്നും പരിശീലന കാലാവധി മുഴുവനും പരിശീലനത്തില്‍ പങ്കെടുത്തുകൊളളാമെന്നുമുളള സാക്ഷ്യപത്രം ഉളളടക്കം ചെയ്യേണ്ടതാണ്. വിലാസം ഡയറക്ടര്‍ ജനറല്‍, ഐഎംജി വികാസ് ഭവന്‍ പിഒ, തിരുവനന്തപുരം – 6950033, അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഐഎംജി പ്രാദേശിക കേന്ദ്രം, കാക്കനാട്, കൊച്ചി -682030, റീജ്യനല്‍ ഡയറക്ടര്‍ ഐഎംജി പ്രാദേശിക കേന്ദ്രം, മെഡിക്കല്‍ കോളജ് കാമ്പസ്, കോഴിക്കോട് – 673008.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക