|    Aug 18 Sat, 2018 2:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വംശീയ വിദ്വേഷം: ജോണ്‍സനെതിരേ അന്വേഷണം

Published : 11th August 2018 | Posted By: kasim kzm

ലണ്ടന്‍: മുസ്‌ലിംകള്‍ക്കെതിരേ വംശീയ വി—ദ്വേഷ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ മുന്‍ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സനെതിരേ അന്വേഷണം നടത്തുമെന്ന് റിപോര്‍ട്ട്. ഡെയ്‌ലി ടെലഗ്രാഫില്‍ നല്‍കിയ ലേഖനത്തില്‍ ഹിജാബ് ധരിച്ച സ്ത്രീയെ ജോണ്‍സന്‍ ബാങ്ക് കൊള്ളക്കാരോട് ഉപമിച്ചിരുന്നു. ഇത് ഏറെ വിവാദത്തിനിടയായിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ പാര്‍ട്ടിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. ജോണ്‍സന്റെ പരാമര്‍ശത്തെ പ്രധാനമന്ത്രി തെരേസ മേയ് അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനുള്ള ബ്രെക്‌സിറ്റ് നയത്തിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് കഴിഞ്ഞമാസം ജോണ്‍സണ്‍ മേയ് മന്ത്രിസഭയില്‍ നിന്നു രാജിവച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss