|    Dec 17 Mon, 2018 1:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വംശീയ ഉന്മൂലന നടപടി: മ്യാന്‍മര്‍ സൈനികര്‍ക്കെതിരേ യുഎസ് ഉപരോധം

Published : 19th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: മ്യാന്‍മറില്‍ റോഹിന്‍ഗ്യര്‍ക്കെതിരായ വംശീയ ഉന്മൂലന നടപടികള്‍ക്കു നേതൃത്വം നല്‍കിയ നാലു സൈനികര്‍ക്കെതിരേ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി.
മ്യാന്‍മറില്‍ റോഹിന്‍ഗ്യര്‍ക്കെതിരായ വംശീയ ഉന്മൂലന നടപടികള്‍, കൂട്ടക്കൊലകള്‍, ലൈംഗികാതിക്രമങ്ങള്‍, മറ്റു ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയവയില്‍ സൈനികര്‍ക്കു വ്യക്തമായ പങ്കുണ്ടെന്നും അവര്‍ക്കെതിരേ യുഎസ് ഉപരോധം ഏര്‍പ്പെടുത്തുകയാണെന്നും ട്രഷറി സെക്രട്ടറിമാരിലൊരാളായ സിഗല്‍ മാന്‍ഡേല്‍ക്കര്‍ അറിയിച്ചു. സൈനിക കമാന്‍ഡര്‍മാരായ ഓങ് ക്യാവ് സോ, ഖിന്‍ മോങ് സ്യൂ, ഖിന്‍ ലായിങ്, പോലിസ് കമാന്‍ഡര്‍ എന്നിവര്‍ക്കെതിരേയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും യുഎസിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കുകയും ഇവരുമായി സാമ്പത്തിക ഇടപാടുകള്‍ നിരോധിക്കുകയും ചെയ്തു. എന്നാല്‍, മ്യാന്‍മറിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താത്തതിനെതിരേ സെനറ്റര്‍മാര്‍ക്കിടയില്‍ നിന്നു വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ സൈന്യവും ബുദ്ധരും നടപ്പാക്കിയ വംശീയ ഉന്മൂലന നടപടികള്‍ കാരണം എട്ടു ലക്ഷത്തോളം റോഹിന്‍ഗ്യരാണ് മ്യാന്‍മറില്‍ നിന്നു ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss