|    Apr 21 Sat, 2018 10:04 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വംശീയ അധിക്ഷേപം: ഉദ്യോഗസ്ഥനെ ഡയംലെര്‍ പുറത്താക്കി

Published : 23rd November 2016 | Posted By: SMR

ബെയ്ജിങ്: ചൈനക്കാരെ വംശീയമായി അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഡയംലെര്‍ പുറത്താക്കി. കാര്‍ പാര്‍ക്കിങുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചൈനക്കാരെ വംശീയമായി അധിക്ഷേപിച്ചത്. ഞായറാഴ്ച ബെയ്ജിങിലാണ് വിവാദ സംഭവം.
ഒരു വര്‍ഷമായി ചൈനയില്‍ ജോലി ചെയ്യുന്ന തനിക്ക് ആദ്യം മനസ്സിലായ കാര്യം ചൈനക്കാരെല്ലാം തന്തയില്ലാത്ത സ്വഭാവം കാണിക്കുന്നവരാണെന്നായിരുന്നു ഉദ്യോഗസ്ഥന്റെ പരാമര്‍ശം.
സംഭവം വാര്‍ത്തയായതോടെ ഇദ്ദേഹത്തിനെതിരേ വന്‍ പ്രതിഷേധം രൂപപ്പെട്ടിരുന്നു. അതേസമയം, സംഭവത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥനെ പുറത്താക്കിയെന്നും പരാമര്‍ശത്തില്‍ മാപ്പ് പറയുന്നതായും കമ്പനി അധികൃതര്‍ അറിയിച്ചു. വ്യക്തികള്‍ തമ്മിലുണ്ടായ നിസ്സാര സംഭവമാണിതെന്നും ഇത്  പരിഹരിക്കപ്പെട്ടെന്നും കമ്പനി പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നിര്‍ത്തിയതായി ചൈനീസ് അധികൃതരും അറിയിച്ചു. മുതിര്‍ന്ന ജര്‍മന്‍ ഉദ്യോഗസ്ഥര്‍ ചൈനക്കെതിരെ വിമര്‍ശനമുന്നയിച്ച് വിവാദത്തിലാവുന്നത് ഈമാസം ഇതു രണ്ടാംതവണയാണ്. പ്രസംഗത്തിനിടെ ചൈനീസ് ഉദ്യോഗസഥര്‍ക്കെതിരേ വിമര്‍ശനമുന്നയിച്ച യൂറോപ്യന്‍ യൂനിയന്‍ ഡിജിറ്റല്‍ എക്കോണമി കമ്മീഷണര്‍ ഗുന്ദര്‍ ഒട്ടീന്‍ഗര്‍ ആണ് ഇതിനുമുമ്പ് വിവാദത്തിലകപ്പെട്ടത്. തുടര്‍ന്നു ക്ഷമാപണം നടത്തിയാണ് വിവാദത്തില്‍നിന്നു തടിയൂരിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss