|    Aug 20 Mon, 2018 7:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വംശീയക്കൊല: രണ്ടുപേര്‍ കസ്റ്റഡിയില്‍

Published : 25th June 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: വംശവെറിയെത്തുടര്‍ന്ന് മുസ്്‌ലിംബാലനെ സംഘപരിവാര സംഘം കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്കെറിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ പോലിസ് കസ്റ്റഡിയില്‍. ഇവരെ തിരിച്ചറിയാന്‍ റയില്‍വേ പോലിസ് ബാലന്റെ ബന്ധുക്കളുടെ സഹായം തേടി. ബല്ലബ്ഗഡ് സ്വദേശി 15കാരന്‍ ഹാഫിസ് ജുനൈദാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ സഹോദരന്‍ സാക്കിര്‍ (24) എയിംസില്‍ ചികില്‍സയിലാണ്. സാക്കിറിന് അഞ്ചു തവണ കുത്തേറ്റിട്ടുണ്ട്. ഇതിലൊന്ന് നെഞ്ചിലാണ്. പ്രതികളെ തിരിച്ചറിയാന്‍ പരിക്കേറ്റ മറ്റൊരു സഹോദരനായ ഹാഷിമിന്റെ സഹായമാണ് പോലിസ് തേടിയിരിക്കുന്നത്. നിലവില്‍ റയില്‍വേ പോലിസ് ആണ് കേസന്വേഷിക്കുന്നത്. പെരുന്നാള്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ ഡല്‍ഹിയിലെത്തിയ സഹോദരങ്ങള്‍ തിരിച്ചുപോകവേ സംഘപരിവാര സംഘം സീറ്റൊഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ ആക്രമിക്കുകയുമായിരുന്നു.ബല്ലബ്ഗഡ് എത്തിയതോടെ തങ്ങളെ ഇറങ്ങാന്‍ സമ്മതിക്കാതെ തടഞ്ഞുവച്ച സംഘം കത്തിയെടുത്തു ആക്രമിക്കുകയായിരുന്നു. ജൂനൈദിനെയാണ് ആദ്യം കുത്തിയത്. പിന്നീട് തനിക്കും ഹാഷിമിനും നേരെ തിരിഞ്ഞു. തങ്ങളെയും ആക്രമിച്ച ശേഷം അസോട്ടി സ്‌റ്റേഷനെത്തും മുമ്പ് അവരെ ഓടുന്ന ട്രയിനില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നുവെന്ന് ഹാഷിം പറഞ്ഞാണ് താന്‍ അറിയുന്നതെന്ന് സാക്കിര്‍ പറഞ്ഞു. ബോധം നശിക്കുന്നതിന് മുമ്പ് ജുനൈദിനെ കുത്തുന്നതാണ് തന്റെ അവസാനത്തെ കാഴ്ച.    മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍, മാരകായുധംകൊണ്ട് മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫോട്ടോ- സാക്കിറിനെ സിപിഎം പോളിറ്റ് ബ്യുറോ അംഗം വൃന്ദാകാരാട്ട് എയിംസില്‍ സന്ദര്‍ശിച്ചപ്പോള്‍

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss