|    Jul 22 Sun, 2018 8:25 am
FLASH NEWS
Home   >  Editpage  >  Second edit  >  

വംശഹത്യ

Published : 23rd September 2017 | Posted By: fsq

 

1994 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള നാലു മാസങ്ങളിലാണ് രണ്ടാം ലോകയുദ്ധാനന്തരമുള്ള ലോകത്തെ ഏറ്റവും ഭീകരമായ വംശഹത്യ അരങ്ങേറിയത്. മധ്യ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലാണ് അതു നടന്നത്. തുത്‌സി വംശജരായ ലക്ഷക്കണക്കിന് ആളുകളെയാണ് ആ ദിവസങ്ങളില്‍ കൊലചെയ്തത്. അക്രമം നടത്തിയത് അവരുടെ പരമ്പരാഗത വൈരികളായ ഹുടു വംശജരും. എന്നാല്‍, റുവാണ്ടയിലെ സംഭവങ്ങള്‍ പെട്ടെന്ന് ഉണ്ടായതായിരുന്നില്ല. ആ നാട്ടിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മാത്രമായിരുന്നില്ല അതിന്റെ കാരണം. സമീപകാല പഠനങ്ങള്‍ പറയുന്നത്, റുവാണ്ടയിലെ വംശഹത്യയിലേക്കു നയിച്ച സംഭവങ്ങള്‍ക്കു പിന്നില്‍ അയല്‍രാജ്യമായ ഉഗാണ്ടയുടെ നേതൃത്വത്തിനു കാര്യമായ പങ്കുണ്ടായിരുന്നു എന്നാണ്. ഹുടുകളും തുത്‌സികളും ഒരു നൂറ്റാണ്ടുകാലമായി പരസ്പരം പോരാടുന്ന പ്രദേശമാണിത്. അതിനാല്‍ റുവാണ്ടയില്‍നിന്നുള്ള ലക്ഷക്കണക്കിന് തുത്‌സികള്‍ അവരുടെ ബന്ധുക്കളായ ഉഗാണ്ടക്കാരുടെ വീടുകളില്‍ അഭയംപ്രാപിച്ചിരുന്നു. അവര്‍ വീണ്ടും റുവാണ്ടയിലേക്ക് ഉഗാണ്ടന്‍ പിന്തുണയോടെ കടന്നുവരും എന്ന ഭീതിയാണ് 1994ലെ ആക്രമണങ്ങള്‍ക്കു കാരണമായത്. അന്നു ഭീകരമായ കടന്നാക്രമണമാണ് തുത്‌സി ഗ്രാമങ്ങളില്‍ ഹുടു അക്രമികള്‍ നടത്തിയത്. എന്നാല്‍, കാര്യങ്ങള്‍ ഈ നിലയില്‍ എത്തുമെന്ന് കൃത്യമായി ഒരുകൂട്ടര്‍ക്ക്് അറിയാമായിരുന്നു- അമേരിക്കന്‍ ചാരസംഘടനയായ സിഐഎക്ക്. എന്നാല്‍, വംശഹത്യ തടയാന്‍ അവര്‍ ചെറുവിരല്‍ അനക്കിയില്ല എന്നാണ് ഒരു പുതിയ പഠനം പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss