|    Oct 21 Sat, 2017 2:20 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വംശഹത്യ : മോദിയുടെ പങ്ക് സംബന്ധിച്ച കേസില്‍ ഇന്ന് വിധി

Published : 9th August 2017 | Posted By: fsq

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യാ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് സംബന്ധിച്ച കേസില്‍ ഇന്നു ഹൈക്കോടതി വിധി പറയും. വംശഹത്യ നടക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യംചെയ്ത്, വംശഹത്യക്കിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജഫ്‌രിയുടെ വിധവ  സാക്കിയ ജഫ്‌രി ഫയല്‍ ചെയ്ത കേസില്‍ ജസ്റ്റിസ് സോണിയ ഗൊക്കാനിയുടെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ചാണ് വിധിപുറപ്പെടുവിക്കുക. കേസില്‍ ജൂണില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിധിപറയുന്നത് ഇന്നത്തേക്കു നീട്ടിവയ്ക്കുകയായിരുന്നു. കൊലപാതകം, കലാപം, ബലാല്‍സംഗം എന്നിവയിലേക്കു നയിച്ച കുറ്റകരമായ ഗൂഢാലോചനയും തെളിവുനശിപ്പിക്കലുമാണ് മോദിയുള്‍പ്പെടെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന 58 പ്രതികള്‍ക്കെതിരായ ആരോപണം. സാക്കിയ ജഫ്‌രി സുപ്രിംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് വംശഹത്യയില്‍ മോദിയുള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കാന്‍ സുപ്രിംകോടതി സിബിഐ ഡയറക്ടര്‍ ആയിരുന്ന ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ എസ്‌ഐടിയെ നിയോഗിച്ചത്. എന്നാല്‍ സംഭവം അന്വേഷിപ്പിച്ച എസ്‌ഐടി കീഴ്‌ക്കോടതിയില്‍ കേസ് അവസാനിപ്പിച്ചതായി 2012 ഫെബ്രുവരിയില്‍ റിപോര്‍ട്ട് നല്‍കുകയാണ് ചെയ്തത്. എസ്‌ഐടിയുടെ ഈ നടപടി ചോദ്യംചെയ്താണു സാക്കിയ ഹൈക്കോടതിയെ സമീപിച്ചത്. ഗൂഢാലോചനയിലുള്‍പ്പെടെ മോദിക്ക് പങ്കുണ്ടെന്നു വ്യക്തമാക്കുന്ന നേരിട്ടുള്ള തെളിവുകളില്ലെന്നു പറയുന്ന 600 പേജുള്ള റിപോര്‍ട്ടില്‍, പക്ഷേ, മോദിക്കു ശുദ്ധിപത്രം നല്‍കിയിരുന്നില്ല. മോദിക്കെതിരേ സാഹചര്യത്തെളിവുകള്‍ ധാരാളമുണ്ടെന്നും റിപോര്‍ട്ടിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക