|    Dec 12 Wed, 2018 8:11 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വംശഹത്യക്കേസ്: മോദിക്കെതിരായ ഹരജി ഇന്ന് പരിഗണിക്കും

Published : 26th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് സംബന്ധിച്ചു ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജഫ്‌രിയുടെ വിധവ സാകിയ ജഫ്‌രി നല്‍കിയ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കറും ദീപക് ഗുപ്തയും അടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ചാണ് കേസ് പരിഗണിക്കുക. കലാപത്തിലെ ഗൂഢാലോചന സംബന്ധിച്ച നരേന്ദ്രമോദിയുടെ പങ്ക് തള്ളിക്കളഞ്ഞുള്ള എസ്‌ഐടി റിപോര്‍ട്ട് ശരിവച്ച കഴിഞ്ഞവര്‍ഷം ഒക്ടോബറിലെ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സാകിയയും പ്രമുഖ സാമൂഹികപ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദിന്റെ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് എന്ന സന്നദ്ധ സംഘടനയും നല്‍കിയ ഹരജിയാണ് സുപ്രിംകോടതിയിലുള്ളത്. ദിവസങ്ങളോളം ഗുജറാത്തിലുണ്ടായ കൂട്ടക്കൊലകള്‍ക്കും സ്ത്രീകള്‍ക്കെതിരായ ലൈംഗികാക്രമണങ്ങള്‍ക്കും കൊള്ളകള്‍ക്കും നേരെ നരേന്ദ്രമോദിയും മറ്റു പ്രതികളും കണ്ണടച്ചെന്നും ഗൂഢാലോചന ഒരിക്കല്‍ക്കൂടി അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss