|    Jan 24 Tue, 2017 8:54 pm
FLASH NEWS

വംശനാശം വരുത്താമോ?

Published : 7th October 2016 | Posted By: SMR

കൊതുകുകളെ സ്‌നേഹിക്കുന്നവര്‍ ആരുമുണ്ടാവില്ല. ഈഡിസ് ഈജിപ്തി, അനോഫലീസ് ഗാമ്പിയേ എന്നീ രണ്ടിനങ്ങളാണ് ഡെങ്കി, മഞ്ഞപ്പനി, മലമ്പനി എന്നിവയൊക്കെ വ്യാപിപ്പിക്കുന്നത്. മലമ്പനി കൊണ്ടു മാത്രം നാലു ലക്ഷം പേര്‍ വര്‍ഷംതോറും മൃതിയടയുന്നു. സിക്ക അടക്കമുള്ള വൈറസുകളും കൊതുകുകളെയാണ് ആശ്രയിക്കുന്നത്.
കൊതുകുകളെ നശിപ്പിക്കുക ഒട്ടും എളുപ്പമല്ല. മരുന്നടി കൊണ്ടും വെള്ളക്കെട്ടുകള്‍ ഇല്ലാതാക്കുന്നതുകൊണ്ടും കുറച്ചു ഗുണമുണ്ടാവും. എന്നാല്‍, അവയെയൊക്കെ മറികടക്കാന്‍ കൊതുകിനു കഴിയും. ജനിതകപരമായി പുനരുല്‍പാദനശേഷി നശിപ്പിച്ചുകൊണ്ടുള്ള ഒരു തന്ത്രമാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ ആലോചിക്കുന്നത്. ബ്രസീലിലെ ഒരു പ്രദേശത്ത് ഈയിടെ വന്ധ്യംകരിച്ച ഈജിപ്തി കൊതുകുകളെ ശാസ്ത്രജ്ഞര്‍ തുറന്നുവിട്ടു. പരീക്ഷണാര്‍ഥമാണത്. അതിനപ്പുറത്തേക്കു കടന്ന്, വെറും ആണ്‍ കൊതുകുകള്‍ മാത്രമുണ്ടാവുന്ന വിധത്തില്‍ ജനിതകമാറ്റം വരുത്തുന്നതിനെപ്പറ്റിയും ഗവേഷണം നടക്കുന്നുണ്ട്. രോഗമുണ്ടാക്കുന്ന ചെള്ളുകളിലും ഇത്തരം ഗവേഷണം പുരോഗമിക്കുകയാണ്.
അതിനെതിരേ എതിര്‍പ്പും ഉയര്‍ന്നുവരുന്നു. ഒരു ജീവിവര്‍ഗത്തെ അങ്ങനെ ഇല്ലാതാക്കാമോ എന്നാണ് ചോദ്യം. ജൈവവ്യവസ്ഥയെത്തന്നെ അത്തരം നടപടികള്‍ അട്ടിമറിക്കുമെന്നു വിമര്‍ശകര്‍ പറയുന്നു. ഉദാഹരണത്തിന്, കൊതുകിനെ തിന്നുന്ന കുരുവികള്‍ എന്തു ചെയ്യും? പ്രവചിക്കാന്‍ വയ്യാത്ത പ്രത്യാഘാതങ്ങളെപ്പറ്റിയാണ് ആശങ്ക. ഇൗ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കണമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 3 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക