|    Nov 21 Wed, 2018 11:32 pm
FLASH NEWS

പള്ളിപ്പുറം കോട്ടയുടെ സംരക്ഷണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Published : 20th December 2017 | Posted By: kasim kzm

വൈപ്പിന്‍: ചരിത്രവും കാലവും സൃഷ്ടിച്ച ചരിത്ര സ്മാരകങ്ങള്‍  സൂക്ഷിക്കേണ്ടതും പരിരക്ഷിക്കേണ്ടതും നമ്മുടെ ബാധ്യതയാണെന്ന് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന്‍. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ പള്ളിപ്പുറം കോട്ടയുടെ സംരക്ഷണജോലികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  ചരിത്ര വിസ്മയങ്ങള്‍ ഉറങ്ങികിടക്കുന്ന നിരവധി സ്മൃതി സ്ഥാപനങ്ങളുടെ പരമ്പരയില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നതാണ് പള്ളിപ്പുറം കോട്ട. കോട്ടയ്ക്കടുത്തുള്ള കച്ചേരി മൈതാനിയില്‍— നടന്ന ചടങ്ങില്‍ എസ് ശര്‍മ എംഎല്‍എ അധ്യക്ഷനായി. അതിവേഗം ടൂറിസ്റ്റ് ഹബ്ബാ—യി മാറിക്കൊണ്ടിരിക്കുന്ന— കൊച്ചിയും മുസരിസ് മേഖലയും ഉള്‍ക്കൊള്ളുന്ന— പ്രൊജക്ടിന്റെ പ്രധാന ഭാഗമാണ് പള്ളിപ്പുറം കോട്ട. 1503ല്‍ പോര്‍ച്ചുഗീസുകര്‍ പണികഴിപ്പിച്ചതും തുടര്‍ന്ന്  ഡച്ചുകാരും തിരുവിതാംകൂറും കൈവശം വച്ചു പോന്നിരു—ന്നതുമായ പള്ളിപ്പുറം കോട്ടയുടെ വികസനം നിരവധി അഭ്യന്തര വൈദേശിക ടൂറിസ്റ്റുകളുടെ ആഗമനത്തിനും നമ്മുടെ നാടിന്റെ തനതായ സാംസ്‌കാരിക വിനിമയത്തിനും സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ രജികുമാര്‍, മഞ്ഞുമാത ബസിലിക്ക റെക്ടര്‍ ഫാ. ജോണ്‍സണ്‍ പങ്കേത്ത്, ജില്ലാ പഞ്ചായത്തംഗം അയ്യമ്പിള്ളി ഭാസ്‌കരന്‍, മുസ്‌രിസ് ഡയറക്ടര്‍ പി എം നൗഷാദ്്, ക്യുറേറ്റര്‍ കെ വി ശ്രീനാഥ് സംസാരിച്ചു. അഞ്ഞൂറുവര്‍ഷം പഴക്കമുള്ള കോട്ട സംരക്ഷിത സ്മാരകമാക്കുമ്പോള്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ പാര്‍ക്കും— സ്മാരകത്തെ കുറിച്ചുള്ള വിശദമായ ചരിത്രക്കുറിപ്പും സ്ഥാപിക്കണമെന്ന് എസ് ശര്‍മ ആവശ്യപ്പെട്ടു. കോട്ടയുടെ പൈതൃക ഘടനയ്ക്ക് മാറ്റമില്ലാതെയാണ് സംരക്ഷണ ജോലികള്‍ നടത്തുന്നതെന്ന് ഡയറക്ടര്‍ രജികുമാര്‍ പറഞ്ഞു. കോട്ടമതിലില്‍ നിന്ന് അടര്‍ന്നുപോയിട്ടുള്ള പ്ലാസ്റ്റര്‍ പുനര്‍നിര്‍മിക്കും. ടോയ്‌ലറ്റും ഓഫിസ് ക്യാബിനും നിര്‍മിക്കും. സ്മാരകത്തോടു ചേര്‍ന്നുള്ള കുളം വൃത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.— പള്ളിപ്പുറത്തിന്റെ ചരിത്രാവലോകം സിപ്പി പള്ളിപ്പുറം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി, പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണന്‍, വൈസ്പ്രസിഡന്റ് രമണി അജയന്‍, സഹോദരന്‍ സ്മാരകം സെക്രട്ടറി മയ്യാറ്റില്‍ സത്യന്‍, ബ്ലോക്ക് പഞ്ചയത്തംഗം പി വി ലൂയിസ്, ആന്റണു സജി, പഞ്ചായത്തംഗം മേരി ഷൈന്‍  പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss